ADVERTISEMENT

രാജ്യത്തെ ജനപ്രിയ സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ക്യാമറ ഫോൺ ഇന്ത്യയിലേക്ക്. 48 മെഗാപിക്സൽ സെൻസർ, പിന്നിൽ ഇരട്ട ക്യാമറ, സൂപ്പർ നൈറ്റ് മോഡ് (കുറഞ്ഞ വെട്ടത്തിലും മികച്ച ഫോട്ടോ എടുക്കാൻ) എന്നിവ പ്രധാന ഫീച്ചറുകളാണ്. ഒപ്പോ എഫ്9 പ്രോയുടെ പരിഷ്കരിച്ച പതിപ്പായാണ് ഒപ്പോ എഫ്11 എത്തുന്നത്.

ഹാൻഡ്സെറ്റിന്റെ ചില ഫീച്ചറുകളും ചിത്രങ്ങളും വിഡിയോയും ഒപ്പോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സോണി ഐഎംഎക് 586, സാംസങ് ജിഎം1 ഇതിൽ ഏതു സെൻസാറാണെന്ന് വ്യക്തമല്ല. പുറത്തുവിട്ട ടീസറിൽ പിന്നിൽ രണ്ടു സെന്‍സറുകൾ കാണാം. സൂപ്പർ‍‍ നൈറ്റ് മോഡ് ഫീച്ചറാണ് പ്രധാനപ്പെട്ട ഒന്ന്. ഒപ്പോയുടെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൾട്രാ–ക്ലിയർ എൻജിനിന്റെ സഹായത്തോടെയാണ് ക്യാമറ സംവിധാനം പ്രവർത്തിക്കുക. രാത്രിയിൽ പോലും മികച്ച ചിത്രങ്ങൾ പകർത്താൻ സാധിക്കും.

അടുത്ത ആഴ്ചകളിൽ തന്നെ ഹാൻഡ്സെറ്റ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഡിസ്പ്ലെയിൽ നോച്ചില്ലാതെയാണ് ഒപ്പോ എഫ്1 എത്തുന്നത്. മുന്നിൽ പോപ്–അപ് സെല്‍ഫി ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പോയുടെ അടുത്തിറങ്ങിയ ഹാൻഡ്സെറ്റ് കെ1ന്റെ ഇന്ത്യയിലെ വില 16,990 രൂപയാണ്. ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ഫീച്ചറുകൾ 25 മെഗാപിക്സല്‍ സെൽഫി ക്യാമറ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 6.4 ഇഞ്ച് ഡിസ്പ്ലെ എന്നിവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com