ADVERTISEMENT

പല തവണ പുറത്തുവന്ന ഊഹാപോഹങ്ങൾക്കു ശേഷം വിവോയുടെ V15 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുറത്തേക്കു തള്ളിവരുന്ന, 32 മെഗാപിക്സൽ സെല്‍ഫി ക്യാമറയാണ് ഇതിന്റെ പ്രധാന ആകര്‍ഷണിയതകളില്‍ ഒന്ന്. പിന്നിലാകട്ടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേല്‍നോട്ടമുള്ള ക്യാമറ ത്രയവുമുണ്ട്. പോപ്-അപ് സെല്‍ഫി ക്യാമറ കൊണ്ടുവന്നതിലൂടെ അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്‌പ്ലെയുള്ള സ്‌ക്രീന്‍ നല്‍കാന്‍ വിവോയ്ക്ക് കഴിഞ്ഞിരിക്കുന്നു. അഞ്ചാം തലമുറയിലുള്ള ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള, 19.5:9 അനുപാതത്തിലുള്ള ഡിസ്‌പ്ലെയും മറ്റുമടങ്ങുന്ന അഴകാര്‍ന്ന നിര്‍മിതിയാണ് ഫോണിന്.

ഫെയ്‌സ് അണ്‍ലോക്ക്

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 675 AIE പ്രൊസസറാണ് ഫോണിന്റെ ശക്തി. സ്‌ക്രീനിനുള്ളില്‍ തന്നെ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറിന് കൂടിയ പിക്‌സല്‍ സാന്ദ്രതയുണ്ട്. അതുകൊണ്ട് അണ്‍ലോക് ചെയ്യല്‍ വളരെ എളുപ്പമായിരിക്കും. മുൻപ് സാധ്യമല്ലാതിരുന്ന രീതിയില്‍ നൂതനത്വമടങ്ങുന്ന ടെക്‌നോളജിയാണ് ഇതിന്. കൂടാതെ, ഫെയസ് അണ്‍ലോക്കും പോപ്-അപ് ക്യാമറയിലൂടെ സാധ്യമാക്കിയിട്ടുണ്ട്. വേഗത്തിലും സുരക്ഷിതമായും ഫോണ്‍ അണ്‍ലോക് ചെയ്യാം. മുന്‍ ക്യാമറയ്ക്ക് പോര്‍ട്രെയ്റ്റ് ലൈറ്റിങ് പോലെയുള്ള മോഡുകളും എഐ ബ്യൂട്ടിഫിക്കേഷനും ഉണ്ട്. സ്‌പെക്ട്രം റിപ്പിള്‍ ഡിസൈന്‍ എന്നാണ് ഫോണിന്റെ നിര്‍മിതിയെ വിവോ വിളിക്കുന്നത്.

ഇരട്ട സിം ഉപയോഗിക്കാവുന്ന ഈ ഫോണിന് ആന്‍ഡ്രോയിഡ് 9.0 പൈ കേന്ദ്രമാക്കി നിര്‍മിച്ച ഫണ്‍ടച്ച് ഒഎസ് 9 ആണ് സോഫ്റ്റ്‌വെയര്‍. 6.39-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലെയാണ് വിവോ V15 പ്രോയ്ക്ക് നല്‍കിയിരിക്കുന്നത്. അള്‍ട്രാ ഫുള്‍വ്യൂ ഡിസ്‌പ്ലെ എന്ന് വിവോ വിളിക്കുന്ന സ്‌ക്രീന്‍ സൂപ്പര്‍ അമോലെഡ് പാനലാണ്.

പിന്‍ ക്യാമറ സിസ്റ്റം

പിന്നിലെ പ്രധാന ക്യാമറയ്ക്ക് 48 മെഗാപിക്സൽ പ്രൈമറി ക്വാഡ് പിക്‌സല്‍ സെന്‍സര്‍ ആണുളളത്. (എഫെക്ടീവ് പിക്‌സല്‍സ് 12 എംപി.) f/1.8 അപേച്ചറുള്ള ഈ ക്യാമറ മനോഹരമായ ചിത്രങ്ങളെടുക്കുമെന്നാണ് ധാരണ. രണ്ടാമത്തെ സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയ്ക്ക് എട്ടു മെഗാപിക്സൽ സെന്‍സറാണുള്ളത്. f/2.2 അപേച്ചറുള്ള ഈ ക്യാമറ കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ പകര്‍ത്തും. മൂന്നാത്തെ ക്യമറ 5 മെഗാപിക്സലാണ്. ഇത് ഡെപ്ത് വിവരം ശേഖരിക്കാനാണ്. പിന്‍ ക്യാമറ സിസ്റ്റം ഉപയോഗിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എഐ ബോഡി ഷെയ്പിങ്, എഐ പോര്‍ട്രെയ്റ്റ് ലൈറ്റിങ് തുടങ്ങിയ ഫങ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

vivo-v15-

256 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് സ്വീകിരിക്കുന്ന ഈ ഫോണിന് പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. മൈക്രോ യുഎസ്ബി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക് തുടങ്ങിയവയും നല്‍കിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ജൈറോസ്‌കോപ്, പ്രോക്‌സിമറ്റി സെന്‍സര്‍ തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്. 3700 mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഡ്യൂവല്‍ എൻജിന്‍ ഫാസ്റ്റ് ചാര്‍ജിങ് ശക്തിയുള്ള ഫോണിന് 0-24 ശതമാനം ചാര്‍ജ് 15 മിനിറ്റിനുള്ളില്‍ ചെയ്യാനാകും. 6 ജിബി റാമും, 128ജിബി സംഭരണ ശേഷിയുമുള്ള വേരിയന്റിന്റെ വില 28,990 രൂപയാണ്.

നിര്‍മാണ മികവ് നോക്കുന്നവര്‍ക്ക് വളരെ ആകര്‍ഷകമാണ് വിവോ V15 പ്രോ. അതേസമയം, പ്രൊസസിങ് ശക്തിയാണ് ഇഷ്ടമെങ്കില്‍ പോക്കൊ F1 പോലെയുള്ള മോഡലുകള്‍ വേണമെങ്കില്‍ പരിഗണിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com