ADVERTISEMENT

സ്മാര്‍ട് ഫോണിലുള്ള ആശ്രയം അനുദിനം വര്‍ധിക്കുകയാണ്. പക്ഷേ, ഫോൺ സ്‌ക്രീനിനടിയില്‍ എന്തെല്ലാമാണുള്ളത്? ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്തിലെ ശാസ്ത്രജ്ഞരാണ് ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാനായി വ്യത്യസ്ഥമായ ഉദ്യമത്തിനു മുതിര്‍ന്നത്. എന്തെല്ലാം പദാര്‍ഥങ്ങളാണ് മനുഷ്യന്റെ സന്തത സഹചാരിയായ സ്മാര്‍ട് ഫോണില്‍ അടങ്ങിയിരിക്കുന്നതെന്ന് അന്വേഷിക്കാനായി ആവര്‍ ഫോണിനെ പൊടിച്ചെടുത്ത ശേഷം കിട്ടിയ പൊടി അലിയിച്ചെടുത്താണ് രാസവിശ്ലേഷണം നടത്തിയത്. എത്ര അളവില്‍,  ഏതെല്ലാം മൂലകങ്ങളാണ് ഒരു ഫോണില്‍ ഒത്തുചേര്‍ന്നിരിക്കുന്നത് എന്നായിരുന്നു അവരുടെ അന്വേഷണം.

 

ഈ മൂല്യനിര്‍ണ്ണയത്തിന് മൂന്നു ലക്ഷ്യങ്ങളുണ്ടായിരുന്നു. എത്ര അളവിലാണ് ഓരോ മൂലകവും ഫോണില്‍ അടങ്ങിയിരിക്കുന്നത്, ഇവയില്‍ വിരുദ്ധ (conflicting) മൂലകങ്ങള്‍ ഉണ്ടോ അറിയാനും ഇതിലൂടെ ഫോണുകള്‍ റീസൈക്കിളിങ് നടത്തുന്നതു കൂട്ടാനുമായിരുന്നു. പരീക്ഷണത്തിനായി ബ്ലെന്‍ഡു ചെയ്ത ഫോണ്‍ സോഡിയം പെറോക്‌സൈഡ് എന്ന ശക്തമായ ഓക്‌സിഡൈസറുമായി 500 ഡിഗ്രി സെല്‍ഷ്യസില്‍ സംയോജിപ്പിക്കുകയായിരുന്നു ചെയ്തത്. ഈ മിശ്രണത്തില്‍ പിന്നെ കൃത്യവും വിശദവുമായ രാസപദാര്‍ഥ വിശ്ലേഷണത്തം നടത്തുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

 

പുറത്തുവിട്ട ഗവേഷണ ഫലം ഇതാണ്: 33 ഗ്രാം ഇരുമ്പ്, 13 ഗ്രാം സിലിക്കണ്‍, 7 ഗ്രാം ക്രോമിയം 90 മില്ലിഗ്രാം വെള്ളി, 36 മില്ലിഗ്രാം സ്വര്‍ണ്ണം. നിരവധി നിര്‍ണ്ണയക എലമെന്റുകളെയും കണ്ടെത്തി. ഇവയില്‍ 900 മില്ലിഗ്രാം ടങ്‌സ്റ്റണ്‍, 70 മില്ലിഗ്രാം കോബാള്‍ട്ടും മൊളിബ്‌ഡെനവും (molybdenum), 160 ഗ്രാം നിയോഡിമിയം, 30 ഗ്രാം പാരസിയൊഡിയം എന്നിവയും ഉള്‍പ്പെടും.

 

ആഫ്രിക്കയിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്ന് ഖനനം ചെയ്യുന്ന ടങ്സ്റ്റണ്‍, കോബാൾട്ട് തുടങ്ങിയവയാണ് ഫോണില്‍ ഉള്ളതെന്നാണ് പലരും കരുതുന്നത്. ഇവ കൂടാതെ വിരളമായ മൂലകങ്ങളും അടങ്ങുന്നു. ഇവയില്‍ നിയോഡിമിയം, പ്രാസിയൊഡിമിയം, ഗ്യാഡോലിനിയം, ഡിസ്‌പ്രോസിയം എന്നിവ കൂടാതെ സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വില കൂടിയ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ഇവയെല്ലാം കിട്ടണമെങ്കില്‍ വന്‍തോതിലുളള ഖനനം നടത്തണം. ഇതാകട്ടെ ഭൂമിയില്‍ ഏല്‍പ്പിക്കുന്നത് വന്‍ ക്ഷതവുമാണെന്ന് ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നു.

 

എന്നാല്‍ പരീക്ഷണത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ട്വിറ്ററില്‍ നടന്നത്. ഇത് അറിയാനായി ഫോണ്‍ നിര്‍മാതാവിനോടു ചോദിച്ചാല്‍ പോരായിരുന്നോ? ഉത്തരത്തിനായി ഒരു ഇമെയില്‍ അയച്ചാല്‍ മതിയായിരുന്നല്ലൊ. അല്ലെങ്കില്‍ ഒരു ഇന്റര്‍നെറ്റ് സെര്‍ച് നടത്തിയാലും മതിയായരുന്നു എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇദ്ദേഹത്തിനു കിട്ടിയ മറുപടികളിലൊന്നില്‍ പറയുന്നത് നേരിട്ടു കണ്ടുപിടിക്കുന്നതു തന്നെയാണ് നല്ലത്. കൂടാതെ നിര്‍മാതാക്കള്‍ ഇതു വെളിവാക്കണമെന്നു നിര്‍ബന്ധമില്ല. കൂടാതെ, ചിലര്‍ക്ക് അത് അറിയണമെന്നുമില്ല. ഏതെല്ലാം മൂലകങ്ങള്‍ ഏതെല്ലാം അളവിലാണ് ഫോണില്‍ അടങ്ങിയിരിക്കുന്നതെന്ന് അവര്‍ക്ക് അറിയണമെന്നില്ല. ഈ പരീക്ഷണം യുട്യൂബര്‍മാര്‍ ഇതുവരെ നടത്തിയിട്ടില്ലെ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

 

റീസൈക്കിളിങ് പ്രോത്സാഹിപ്പിക്കാനുളള ഈ പരീക്ഷണത്തെ ഞാന്‍ ബഹുമാനിക്കുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എല്ലാ ഫോണുകളിലും ഒരേ മൂലകങ്ങള്‍ തന്നെയാണോ അടങ്ങിയിരിക്കുന്നത് എന്നറിയില്ല. ഒന്നുറപ്പിക്കാം ഫാഷന്‍ അനുസരിച്ച് ഫോണ്‍ മാറുന്നവര്‍ ഭൂമിയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com