ADVERTISEMENT

സ്മാർട് ഫോൺ ലോകത്തെ ജനപ്രിയ നോക്കിയ ബ്രാന്‍ഡിൽ പുതിയ ഫോൺ അവതരിപ്പിച്ചു. നോക്കിയ എക്‌സ്71 എന്ന പേരില്‍ എച്എംഡി ഗ്ലോബലാണ് തായ്‌വാനിൽ നടന്ന ചടങ്ങില്‍ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. സ്ക്രീനിലെ ഹോൾ പഞ്ച് സെൽഫി ക്യാമറ, പിന്നിൽ ട്രിപ്പിള്‍ ക്യാമറ, 48 മെഗാപിക്സൽ സെൻസർ എന്നിവ നോക്കിയ എക്‌സ്71 ന്റെ പ്രധാന ഫീച്ചറുകളാണ്.

 

തായ്‌വാനിൽ ഏപ്രിൽ 30 മുതൽ വിതരണം തുടങ്ങുന്ന നോക്കിയ എക്‌സ്71ന്റെ അടിസ്ഥാന വില 11,900 തായ്‌വാൻ ഡോളറാണ് (ഏകദേശം 26,600 രൂപ). ബ്ലാക്ക് കളർ വേരിയന്റ് മാത്രമാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യാന്തര വിപണികളിൽ ഹാൻഡ്സെറ്റ് എന്നെത്തുമെന്ന് എച്ച്എംഡി വെളിപ്പെടുത്തിയിട്ടില്ല.

 

2.5ഡി ഡബിൾ സൈഡ് ഗ്ലാസുമായാണ് നോക്കിയ എക്‌സ്71 എത്തുന്നത്. ഫോണിന്റെ ഡിസ്‌പ്ലെയിൽ തുളയിട്ട് സൃഷ്ടിച്ച സെല്‍ഫി ക്യാമറയൊടു കൂടിയ ആദ്യ നോക്കിയ ഫോണ്‍ ആണിത്. 48 എംപി പ്രധാന പിന്‍ ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസർ, ആൻഡ്രോയ്ഡ് പൈ ഒസ്, 6.39 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫുൾസ്ക്രീൻ ഡിസ്പ്ലെ, ഇരട്ട സിം സ്ലോട്ട്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് (മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ ഉയർത്താം), 3500 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

 

പിന്നിലെ മൂന്നു ക്യാമറകളും സ്ക്രീനിലെ സെൽഫി ക്യാമറയുമാണ് പ്രധാന ഫീച്ചറുകള്‍. പിന്നിലെ പ്രധാന ക്യാമറ 48 മെഗാപിക്സൽ, രണ്ടാം ക്യാമറ അഞ്ചു മെഗാപിക്സൽ, മൂന്നാം ക്യാമറ എട്ടു മെഗാപിക്സൽ ആണ്. സെൽഫി ക്യാമറ 16 മെഗാപിക്സലുമാണ്. 48 എംപി ക്യാമറ ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്ന ഫോണുകളുടെ കൂടെ എത്തുക എന്നതാണ് ഈ നോക്കിയ ഫോണിന്റെ ശ്രമവും. ഈ ഫോണുകളെല്ലാം തന്നെ സോണിയുടെ IMX586 സെന്‍സറാണു പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

 

സ്‌ക്രീനില്‍ മുകളില്‍ ഇടതുവശത്ത്, തുളയിട്ട് സെല്‍ഫി ക്യാമറ പിടിപ്പിച്ചിരിക്കുന്നതിനാല്‍, ഡിസ്‌പ്ലെ വളരെ നേര്‍ത്ത ബെസലോടു കൂടിയതും മനോഹരവുമാണ്. മോഡേണ്‍ ലുക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ഫോണ്‍ താത്പര്യജനകമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com