ADVERTISEMENT

ഗൂഗിൾ പിക്സൽ ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട് ഫോണുകൾ മേയ് ഏഴിന് യുഎസിൽ അവതരിപ്പിക്കും. പിക്സൽ 3എ, പിക്സൽ 3എ എക്സ്എൽ എന്നിവയാണ് പ്രതീക്ഷിക്കുന്ന ഫോണുകൾ. മേയ് ഏഴിനു പുതിയ നായകനെ പരിചയപ്പെടുക എന്ന കുറിപ്പോടെ ഗൂഗിൾ വെബ്സ്റ്റോറിലാണ് പിക്സൽ 3എ ഫോണിന്റെ വരവറിയിച്ചിരിക്കുന്നത്. 

 

അടുത്തയാഴ്ച റിലീസ് ചെയ്യുന്ന അവൻജേഴ്സ് എൻഡ് ഗെയിം സിനിമയുടെ ട്രെയിലറുമായിച്ചേർത്ത് പുതിയ വിഡിയോയും വെബ്സൈറ്റിലുണ്ട്. പിക്സൽ 3എ ഏകദേശം 34,000 രൂപയ്ക്കും പിക്സൽ 3എ എക്സ്എൽ ഏകദേശം 42,000 രൂപയ്ക്കും വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

 

ഷൗമിയുടെ ഉപബ്രാൻഡായ റെഡ്മിയുടെ പുതിയ ഫോൺ റെഡ് മി വൈ 3 ഏപ്രിൽ 24ന് ഇന്ത്യയിൽ അവതരിപ്പിക്കും. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് വൈ 3യിലെ  പ്രധാന ആകർഷണം. റെഡ്മി നോട്ട് 7 ഫോണിനോട് ഏറെ സാദൃശ്യമുള്ള വൈ 3യുടെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com