ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഓണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റിന്റെ പ്രോട്ടോ ടൈപ്പ് (ആദ്യ ഡിസൈൻ) നഷ്ടപ്പെട്ടുവെന്ന് ട്വീറ്റ്. നഷ്ടപ്പെട്ട ഫോൺ തിരിച്ചു നൽകുന്നവർക്ക് 5000 യൂറോയാണ് (ഏകദേശം നാലു ലക്ഷം രൂപ) കമ്പനി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഓണറിന്റെ വരാനിരിക്കുന്ന ഫോണിന്റെ മോഡലാണ് നഷ്ടപ്പെട്ടത്. ഇതിനാലാണ് കമ്പനി ഇത്രയും തുക ഓഫർ ചെയ്യന്നതും. ഏപ്രിൽ രണ്ടിന് ജർമ്മനിയിലെ ഉദ്യോഗസ്ഥനിൽ നിന്നാണ് ഓണർ ഫോണിന്റെ ഡിസൈൻ നഷ്ടമായത്. ഡസെൽഡോർഫിൽ നിന്നും മ്യൂണിച്ചിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് കവർ നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.

 

ക്യാമറയും ഫോണിന്റെ ബാക്ക് ഡിസൈനും മറയ്ക്കും വിധമുള്ള ചാര നിറത്തിലുള്ള കവറോടെയാണ് നഷ്ടമായത്. മേയ് 21 ലണ്ടനിൽ നടക്കുന്ന ചടങ്ങിലാണ് ഓണറിന്റെ 20 സീരിസ് ഫോൺ അവതരിപ്പിക്കുന്നത്. ഇതിനു മുൻപ് ഹാൻഡ്സെറ്റ് തിരിച്ചു നല്‍കുന്നവർക്ക് മാത്രമാണ് നാലു ലക്ഷം രൂപ ലഭിക്കുക. ഓണർ 20, ഓണർ 20 പ്രോ, ഓണർ 20 എ, ഓണർ 20 എക്സ്, ഓണർ 20 ഐ എന്നീ ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കാൻ പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com