ADVERTISEMENT

ഇന്ത്യയിലെ മുൻനിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീയുടെ ഓഫ് ലൈന്‍ വില്‍പന ഈ വര്‍ഷം 150 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ അവതരിച്ച യുവ ബ്രാന്‍ഡ് ഘട്ടം ഘട്ടമായി 150 നഗരങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. റിയര്‍ പാര്‍ട്ട്‌നേഴ്‌സ് എന്നറിയപ്പെടുന്ന റീട്ടെയിലുകാര്‍ 'യുവത്വത്തില്‍ അഭിമാനം' എന്ന ബ്രാന്‍ഡിന്റെ മൂല്യം കൂടുതല്‍ മെച്ചപ്പെടുത്തും.

 

പത്തു നഗരങ്ങളിലായാണ് റിയല്‍മീ 2019 ജനുവരിയില്‍ രാജ്യത്ത് ആരംഭിച്ചത്. ഓരോ ക്വാര്‍ട്ടറിലും 50 നഗരങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു. നഗരങ്ങളിലെ സാന്നിധ്യം വര്‍ധിക്കുന്നതോടെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് രാജ്യത്തെ 20,000 ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും. സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡിന്റെ എല്ലാ മോഡലുകളും ഈ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഉണ്ടാകും. നിലവില്‍ ബ്രാന്‍ഡിന് 35 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. മുംബൈ, ഹൈദരാബാദ്, സൂറത്ത്, ലുധിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി 3000ത്തിലധികം സ്റ്റോറുകളുമുണ്ട്.

 

ദക്ഷിണ കേരളത്തില്‍ 70 റീട്ടെയില്‍ ഷോപ്പുകളില്‍ റിയല്‍മീ ഉപകരണങ്ങള്‍ ലഭ്യമാണ്. ടെക് ക്യൂ, ഓക്‌സിജന്‍ എന്നീ റീട്ടെയില്‍ ചെയിന്‍ പാര്‍ട്ട്‌നര്‍മാരുമായി സഹകരിക്കുന്നുമുണ്ട്. മേയ് അവസാനിക്കും മുൻപ് 200 റിയല്‍ പാര്‍ട്ട്‌നര്‍മാരെ കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ബ്രാന്‍ഡിന് 14 സര്‍വീസ് സെന്ററുകളുണ്ട്.

 

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം പകരുന്ന യുവ ബ്രാന്‍ഡാണ് റിയല്‍മീയെന്നും കേരളത്തില്‍ ഇതിനകം 14 സര്‍വീസ് സെന്ററുകള്‍ ഉണ്ടെന്നും റിയല്‍മീ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാധവ്‌ സേഥ് പറഞ്ഞു. ഉത്തരവാദിത്വം പാലിക്കുന്നതിനായി വളരുന്ന ഉപഭോക്തൃ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണെന്നും പുതിയ ഓഫ്‌ലൈന്‍ സ്റ്റോറിലൂടെ ഓരോ മേഖലയിലെയും ഓഫ്‌ലൈന്‍ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും റിയല്‍മീ എന്ന സ്വപ്‌നം സാധ്യമാക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.

 

ഈ-കൊമേഴ്‌സില്‍ 2018 മേയില്‍ അവതരിപ്പിച്ചതു മുതല്‍ ബ്രാന്‍ഡ് വന്‍ വിജയമായിരുന്നു. സിഎംആറിന്റെ പട്ടികയില്‍ രാജ്യത്തെ വളര്‍ന്നു വരുന്ന ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനമാണ് റിയല്‍മീക്കുള്ളത്. ദീപാവലി നാളുകളിലെ മൊത്തം വിപണി പങ്കാളിത്തത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓണ്‍ലൈന്‍ വില്‍പനയില്‍ രണ്ടാം സ്ഥാനത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com