ADVERTISEMENT

പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡായ വിവോ വൈ 91, വൈ 91ഐ എന്നിവയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ചു. 4030 എംഎഎച്ചിന്റെ മികച്ച ബാറ്ററി കരുത്താണ് ഈ സ്മാർട്ഫോണുകളുടെ പ്രധാന പ്രത്യേകത. കൂടാതെ സ്മാർട് പവർ മാനേജ്മെന്റ് സംവിധാനം കൂടി ചേരുമ്പോൾ 'ഫോൺ ചാർജ്' എന്ന എക്കാലത്തെയും പ്രതിസന്ധി പരിഹരിക്കപ്പെടും.  

വൈ 91ൽ 13+2 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറയും വൈ 91ഐ ഇൽ 13 മെഗാപിക്സല്‍ റിയർ ക്യാമറയുമാണുള്ളത്. രണ്ട് ഫോണുകൾക്കും 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. വൈ 91ൽ പ്രായം, ലിംഗം, നിറം എന്നിവ കണ്ടെത്തി അതിനനുസരിച്ചു പ്രവർത്തിക്കുന്ന എഐ സംവിധാനവും ഉണ്ട്. വൈ 91ന് 8,990 രൂപയും വൈ 91ഐക്ക് 7,990 രൂപയുമാണ് വിപണി വില. 

ഇരുഫോണുകൾക്കും 6.22 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണുള്ളത്. ശക്തിയേറിയ 2ജിഗാ ഹെട്സ് ഒക്ടകോർ പ്രോസസ്സർ 2ജിബി റാം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. മൾട്ടി ടാസ്കിങ് പ്രവർത്തനങ്ങൾക്ക്‌ ഈ ഫോണുകൾ വളരെ അനിയോജ്യമാണ്. ഇരുഫോണിലും ആൻഡ്രോയ്ഡ് ഓറിയോ 8.1 ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 32 ജിബിയാണ് ഇന്റേണൽ മെമ്മറി. എക്സ്റ്റേണൽ മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം.  

വളരെ കനംകുറഞ്ഞ ആകർഷകമായ ഡിസൈനാണ് ഇരുഫോണുകൾക്കും. 4ജി, വോൾടൈ, 3ജി വൈഫൈ,  ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ് എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. കൂടാതെ ഫിംഗർ പ്രിന്റ് സംവിധാനം മികച്ച സുരക്ഷ ഒരുക്കുന്നുമുണ്ട്. വിവോ വൈ 91, വൈ 91ഐ എന്നിവ എല്ലാ ബ്രാൻഡ് ഔട്ട്‌ ലെറ്റുകളിലും എപ്പോൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com