ADVERTISEMENT

ഗൂഗിൾ വിലക്കിയ ചൈനീസ് കമ്പനി വാവെയുടെ ഉപ ബ്രാൻഡ് ഓണറിന്റെ രണ്ടു ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. ഓണർ 20, ഓണർ 20 പ്രോ ഹാൻഡ്സെറ്റുകളാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്. വാവെയ്, ഓണർ ഫോണുകളുടെ ഭാവി എന്താകുമെന്ന ചർച്ചകൾക്കിടെയാണ് പുതിയ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത്. ഓണർ 20 വില തുടങ്ങുന്നത് 499 യൂറോയിലാണ് (ഏകദേശം 38,800 രൂപ)

honor-20-event

 

honor-20-pro-dxomark-score

ഓണർ വ്യൂ 20യുടെ പരിഷ്കരിച്ച പതിപ്പാണ് ഓണർ 20. പുതിയ ഫ്ലാഗ്ഷിപ് ഫോണുകൾ ജൂൺ 11 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. വാവെയ് പി30 പ്രോ ഹാൻഡ്സെറ്റ് പോലെ ഫൊട്ടോഗ്രാഫിക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ഓണർ 20 യും അവതരിപ്പിച്ചിരിക്കുന്നത്.

 

honor-20-pro-camera-system

ഓണർ 20, ഓണർ 20 പ്രോ ഹാൻഡ്സെറ്റുകളുടെ ഡിസ്പ്ലെ 6.26 ഇഞ്ച് ആൾവ്യൂ ഫുൾ എച്ച്ഡി പ്ലസ് ആണ്. 7എൻഎം അടിസ്ഥാനമാക്കിയുള്ള കിരിൻ 980 എഐ ചിപ്സെറ്റ് ആണ് പ്രോസസർ. ഓണർ 20യിൽ 6ജിബിയും ഓണർ 20 പ്രോയിൽ 8ജിബിയുമാണ് റാം. ഓണർ 20യുടെ സ്റ്റോറേജ് ശേഷി 128 ജിബിയാണ്. ഓണർ 20 പ്രോയിൽ 256 ജിബിയും സ്റ്റോറേജുണ്ട്.

 

പിന്നിൽ നാലു ക്യാമറകളുണ്ട്. പ്രൈമറി ക്യാമറ 48 മെഗാപിക്സലിന്റേതാണ് (അപേർച്ചർ  f/1.4). 16+8+2 എന്നിങ്ങനെയാണ് മറ്റു മൂന്നു ക്യാമറകളുടെയും മെഗാപിക്സൽ ശേഷി. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. സ്ക്രീനിൽ പഞ്ച് ഹോൾ വഴിയാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ ഓണർ 20 പ്രോയിലെ ക്യാമറയും അപേച്ചർ ശേഷി കൂടും. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ പകർത്താൻ ഇതുവഴി സാധിക്കും. 

 

ഓണർ 20യിൽ 3750 എംഎഎച്ചും ഓണർ 20 പ്രോയില്‍ 4000 എംഎഎച്ചുമാണ് ബാറ്ററി ലൈഫ്. രണ്ടു ഫോണിലും ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ ഒഎസാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com