ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയ്–ഓണർ ഹാൻഡ്സെറ്റുകൾക്ക് കൂടുതൽ വിലക്കുകൾ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ തുടർന്നാണ് വാവെയ്ക്കെതിരെ കൂടുതൽ കമ്പനികൾ വിലക്കേർപ്പെടുത്തിയത്. പുതിയ റിപ്പോർട്ട് പ്രകാരം വാവെയ് ഫോണുകളിൽ മുൻനിര കമ്പനികളുടെ മെമ്മറി കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണ്.

 

അമേരിക്കൻ നിരോധനത്തെ തുടർന്ന് വിവിധ ഗ്ലോബൽ സ്റ്റാൻഡേർഡ് സംഘടനകളും വാവെയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഫോണുകളിലും ടാബുകളിലും ഉപയോഗിക്കുന്ന എസ്ഡി കാർഡുകളുടെ സ്റ്റാൻഡേർഡ് തീരുമാനിക്കുന്ന എസ്ഡി അസോസിയേഷനിലെ അംഗത്വം വാവെയ്ക്ക് നഷ്ടമായി. ഇതാണ് വാവെയ് ഫോണുകളിൽ എസ്ഡി കാർഡിന് വിലക്കുവന്നത്.

 

ഇതോടൊപ്പം തന്നെ വൈഫൈ അലയൻസ് ഗ്രൂപ്പിലെ അംഗത്വവും നഷ്ടമായിട്ടുണ്ട്. അമേരിക്കൻ വാണിജ്യ വിഭാഗത്തിന്റെ ഉത്തരവ് പാലിക്കാതിരിക്കാൻ കഴിയില്ലെന്നാണ് വിവിധ അസോസിയേഷനുകളുടെ വക്താക്കൾ പറഞ്ഞത്. എസ്ഡി അസോസിയേഷനിലെ അംഗത്വം നഷ്ടമായതോടെ പുതിയ ഫണുകളിലും ടാബുകളിലും എസ്ഡി കാർഡ് ഉപയോഗിക്കാൻ വാവെയ്ക്ക് സാധിക്കില്ല. 

 

എന്നാൽ ഇത്തരമൊരു വിലക്ക് മുന്നിൽ കണ്ട് വാവെയ് നേരത്തെ തന്നെ ഫോണുകളിൽ ഉപയോഗിക്കാനുള്ള നാനോ മെമ്മറി കാർഡ് പുറത്തിറക്കിയിരുന്നു. മെയ്റ്റ് 20 സീരിസ് ഹാൻഡ്സെറ്റുകളിൽ വാവെയുടെ സ്വന്തം നാനോ മെമ്മറി കാർഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com