ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് വൺ പ്ലസ് 7 ജൂൺ 4ന് ഇന്ത്യയിൽ വിൽപനയാരംഭിക്കും. നിലവിൽ വൺ പ്ലസ് 7 പ്രോയാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ആമസോൺ ഇന്ത്യയാണ് ജൂൺ 4 മുതൽ ഫോൺ വിൽപനയ്ക്കെത്തുന്ന വിവരം അറിയിച്ചിരിക്കുന്നത്. 

 

6.41 ഇ‍ഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണൽ െമമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3700 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാനമികവുകൾ. 6ജിബി/128ജിബി മോഡലിന് 32,999 രൂപയും 8ജിബി/256 ജിബി മോഡലിന് 37,999 രൂപയുമാണ് വില. ഇക്കാലത്തെ ഏത് ആധുനിക ഫോണിലും പ്രതീക്ഷിക്കുന്ന കണക്ടിവിറ്റി ഫീച്ചറുകളടക്കം എല്ലാം ഉണ്ട്.

 

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് വണ്‍പ്ലസ്. ഇന്ത്യയിലെ പ്രീമിയം ഫോണ്‍ പ്രേമികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കമ്പനിയുമാണിത്. ഇന്നേവരെ ഇറങ്ങിയിരിക്കുന്നവയില്‍ വച്ച് ഏറ്റവും മികച്ച വണ്‍പ്ലസ് മോഡലാണിതെന്നു നിസംശയം പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com