ADVERTISEMENT

സാംസങ് എം 40; വില: 19,990 രൂപ

 

6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, ഒക്ടകോർ പ്രൊസസർ, 32 മെഗാപിക്സൽ + 5 മെഗാപിക്സൽ + 8 മെഗാപിക്സൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3500 മില്ലി ആംപിയർ ബാറ്ററി. ആമസോൺ ഇന്ത്യ, സാംസങ് വെബ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് 18 മുതൽ വാങ്ങാം.

 

honor-pad5

ഓണർ പാഡ് 5; വില: 15,499 രൂപ

 

honor-20-

8 ഇഞ്ച്/10.1 ഇഞ്ച് ഡിസ്പ്ലേയുള്ള രണ്ടു ടാബ്‌ലെറ്റ് മോഡലുകൾ വാവെയ് ഓണർ ബ്രാൻഡിൽ ഇന്ത്യയിലവതരിപ്പിച്ചു. ഫുൾ എച്ച്ഡി സ്ക്രീൻ, ഡ്യുവൽ ഓഡിയോ സ്പീക്കർ, 3ജിബി റാം ഉള്ള മോഡലിൽ 32 ജിബി സ്റ്റോറേജ് മെമ്മറിയും 4 ജിബി റാം ഉള്ള മോഡലിൽ 64 ജിബി സ്റ്റോറേജുമാണുള്ളത്. 8 ഇഞ്ച് മോഡലിന്റെ 3ജിബി/32 മോഡലിന് 15,499 രൂപയും 4 ജിബി/64 ജിബി മോഡലിന് 17,499 രൂപയുമാണ് വില. 10.1 ഇഞ്ച് മോഡലിന്റെ 3ജിബി/32 മോഡലിന് 16,999 രൂപയും 4 ജിബി/64 ജിബി മോഡലിന് 18,999 രൂപയും വിലയാകും. 8 ഇ‍ഞ്ച് മോഡലിൽ ആൻഡ്രോയ്ഡ് 9.0 ഓപ്പറേറ്റിങ് സിസ്റ്റവും 10.1 ഇഞ്ച് മോഡലിൽ ആൻഡ്രോയ്ഡ് 8.1 ഓറിയോയും.  രണ്ടിലും 8 മെഗാപിക്സൽ ക്യാമറ.

 

ഓണർ 20; വില: 32,999 രൂപ

 

ഓണർ സ്മാർട്ഫോൺ നിരയിൽ വാവെയ് 3 ഫോണുകൾ ഇന്ത്യയിലവതരിപ്പിച്ചു. ഓണർ 20, ഓണർ 20 പ്രോ, ഓണർ 20 ഐ എന്നിവയാണ് 3 മോഡലുകൾ. 6.26 ഇ‍ഞ്ച് ഡിസ്പ്ലേ, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 3750 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് 9.0 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് ഓണർ 20യിലുള്ളത്.

 

48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 4000 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് 9.0 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് ഓണർ 20 പ്രോയിലുള്ളത്.

 

6.21 ഇഞ്ച് ഡിസ്പ്ലേ, 24 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 3400 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് 9.0 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് ഓണർ 20 ഐയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com