ADVERTISEMENT

ഷിയോമിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി 7 എ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ അവസരം. ഇന്ത്യയിൽ 5,999 രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് റെഡ്മി 7 എ വരുന്നത്. ബജറ്റ് ഫോണിന്റെ ഔദ്യോഗിക റീട്ടെയിൽ വിലയാണിത്. റെഡ്മി 7 എ ജൂലൈ മാസത്തിൽ 200 രൂപ കിഴിവോടെ ലഭ്യമാകുമെന്ന് ലോഞ്ചിനിടെ ഷോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു ജെയിൻ പറഞ്ഞിരുന്നു.

 

ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലായാണ് റെഡ്മി 7 എ വരുന്നത്. അടിസ്ഥാന മോഡലിൽ 2 ജിബി റാമും 16 ജിബി സ്റ്റോറേജും ഉൾപ്പെടുന്നു. ഇത് 5,999 രൂപയുടെ റീട്ടെയിൽ വിലയ്ക്ക് വരുന്നു. റെഡ്മി 7 എയുടെ രണ്ടാമത്തെ മോഡലിൽ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഉൾപ്പെടുന്നു. ഈ പതിപ്പ് 6,199 രൂപയ്ക്ക് ലഭിക്കും. കമ്പനിയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് റെഡ്മി 7 എയുടെ രണ്ട് വേരിയന്റുകളിലും 200 രൂപയാണ് ഷോമി വാഗ്ദാനം ചെയ്യുന്നത്. ജൂലൈയിൽ റെഡ്മി 7 എയുടെ 2 ജിബി റാം / 16 ജിബി സ്റ്റോറേജ് മോഡൽ 5,799 രൂപയ്ക്ക് വിൽക്കും. ഈ മാസം റെഡ്മി 7 എ 2 ജിബി / 32 ജിബി മോഡൽ 5,999 രൂപയ്ക്കും ലഭിക്കും. സൂചിപ്പിച്ചതു പോലെ 200 രൂപ ഓഫർ ഓഫർ ജൂലൈയിൽ മാത്രമേ ലഭ്യമാകൂ.

 

ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ റെഡ്മി 6 എയെക്കാൾ വിപുലമായ നവീകരണമാണ് റെഡ്മി 7 എ. 5.45 ഇഞ്ച് എച്ച്ഡി + ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. 2.0 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 ഒക്ടാ കോർ പ്രോസസറാണ് റെഡ്മി 7 എയുടെ കരുത്ത്. റെഡ്മി എ സീരിസ് ഫോണിൽ ആദ്യമായാണ് ഒക്ടാകോർ പ്രോസസര്‍ വരുന്നത്.

 

റെഡ്മി 7 എ ഇന്ത്യ വേരിയന്റിൽ 12 മെഗാപിക്സൽ സോണി ഐഎംഎക്സ് 486 ക്യാമറ സെൻസറാണ് ബാക്ക് പാനലിലുള്ളത്. മുൻവശത്ത് സെൽമി ക്ലിക്കു ചെയ്യുന്നതിന് 5 മെഗാപിക്സൽ സെൻസറുള്ള റെഡ്മി 7 എ ആണ്. ഒടിഎ അപ്‌ഡേറ്റ് വഴി റെഡ്മി 7 എയ്ക്ക് ഉടൻ തന്നെ എഐ രംഗം കണ്ടെത്തൽ സവിശേഷത ലഭിക്കുമെന്നും ഷോമി സ്ഥിരീകരിച്ചു. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ആണ് ഒഎസ്.

 

റെഡ്മി 7 എയിൽ 4000 എംഎഎച്ച് ബാറ്ററിയുണ്ട്. അത് റെഡ്മി 6 എയേക്കാൾ 33 ശതമാനം വലുതാണ്. റെഡ്മി 7 എ 17 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം, 17 മണിക്കൂർ എച്ച്ഡി വിഡിയോ പ്ലേബാക്ക്, 30 മണിക്കൂർ വരെ കോളിങ് സമയം ഓഫർ ചെയ്യുന്നു. എഐ ഫെയ്‌സ് അൺലോക്കുമായാണ് റെഡ്മി 7 എ വരുന്നത്. ഫോണിൽ ഫിംഗർപ്രിന്റ് സെൻസറൊന്നുമില്ല.

 

റെഡ്മി 7 എയ്ക്കുള്ളിൽ ധാരാളം കാര്യങ്ങൾ പായ്ക്ക് ചെയ്തിട്ടുണ്ട്. എന്നാൽ റെഡ്മി 7 എയെക്കുറിച്ചുള്ള മികച്ച കാര്യങ്ങളിൽ ഒന്ന് 2 വർഷത്തെ വാറണ്ടിയാണ്. ആദ്യമായാണ് ഷോമി ഫോണിനൊപ്പം രണ്ടു വർഷം വരെ വാറന്റി വാഗ്ദാനം ചെയ്യുന്നത്. റെഡ്മി 7 എ ജൂലൈ 11 ന് ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com