ADVERTISEMENT

ചൈനീസ് കമ്പനിയായ ഷോമി ഈ വർഷം നിരവധി സ്മാർട് ഫോണുകൾ ഇതിനകം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി നോട്ട് 7 എസ് എന്നിവ ഉൾപ്പെടുന്ന റെഡ്മി നോട്ട് 7 സീരീസിലൂടെയാണ് ഷോമി ഇന്ത്യ ഈ വർഷത്തിനു തുടക്കമിട്ടത്. ഏറ്റവും പുതിയ നോട്ട് സീരീസിന് ശേഷം റെഡ്മി 7, റെഡ്മി ഗോ തുടങ്ങി നിരവധി സ്മാർട് ഫോണുകളും ഉണ്ടായിരുന്നു. റെഡ്മി കെ 20 പ്രോ, റെഡ്മി കെ 20 എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട് ഫോണുകൾ. ഈ രണ്ട് റെഡ്മി കെ സീരീസ് ഫോണുകളും ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ വിൽക്കുന്നുണ്ട്. അടുത്തിടെ ഷോമി മൂന്നാം തലമുറ ആൻഡ്രോയിഡ് വൺ സ്മാർട് ഫോണായ എംഐ എ3 സ്‌പെയിനിൽ പുറത്തിറക്കിയെങ്കിലും ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല.

 

ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എംഐ എ3 ആൻഡ്രോയിഡ് വൺ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐ എ3 യുടെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, 64 മെഗാപിക്സലിന്റെ ക്യാമറയുള്ള റെഡ്മി ഫോണിനെ കുറിച്ച് ഷോമിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ മനു ജെയിൻ സൂചന നൽകി കഴിഞ്ഞു. ഇതിനർഥം റെഡ്മി 64 എംപി ക്യാമറ ഫോൺ ചൈനയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് വരുന്നു എന്നാണ്. 

 

റെഡ്മി 64 എംപി ക്യാമറ ഫോണിനൊപ്പം മറ്റ് നിരവധി സ്മാർട് ഫോണുകളും ഷോമി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ഈ വർഷം ഷോമിക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന പ്രധാന ഉൽപന്നം റെഡ്മി 64 എംപി ക്യാമറ ഫോൺ ആയിരിക്കും.

 

റെഡ്മി 64 എംപി ക്യാമറ ഫോൺ

 

ഷോമി സ്ഥിരീകരിച്ച ഫോൺ ആണിത്. നേരത്തെ സൂചിപ്പിച്ചതു പോലെ മനു ജെയിൻ ഇതിനകം തന്നെ റെഡ്മി 64 എംപി ക്യാമറ ഫോൺ ഇന്ത്യയിൽ ഇറക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി 64 എംപി ക്യാമറ ഫോണിൽ പിന്നിൽ നാല് ക്യാമറകൾ ഉൾപ്പെടുന്നതാണ്. പ്രാഥമിക ക്യാമറയ്ക്ക് 64 എംപി സെൻസർ ഉണ്ടാകും. മിക്കവാറും സാംസങ്ങിന്റെ ഏറ്റവും പുതിയ 64 എംപി സെൻസർ ആയിരിക്കും. മറ്റ് ക്യാമറ വിശദാംശങ്ങൾ അറിവായിട്ടില്ല.

 

റെഡ്മി 64 എംപി ക്യാമറ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച നിരവധി ചിത്രങ്ങൾ കമ്പനി പോസ്റ്റു ചെയ്തിരുന്നു. റെഡ്മി 64 എംപി ക്യാമറ ഫോണിന്റെ സ്ക്രീൻ ഷോട്ടുകൾ ഷോമി ജിഎമ്മും പോസ്റ്റുചെയ്തിട്ടുണ്ട്. റെഡ്മി 64 എംപി ക്യാമറ ഫോണിൽ ഡിഫോൾട്ടായി 16 എംപി റെസല്യൂഷനിലുള്ള ചിത്രങ്ങളാണ് ഷൂട്ട് ചെയ്യുക എന്നും പറയപ്പെടുന്നു. അതേസമയം, 64 എംപി ക്യാമറ സ്മാർട് ഫോൺ പുറത്തിറക്കുമെന്ന് റിയൽമിയും സാംസങ്ങും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും 64 എംപി ക്യാമറ ഫോൺ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട് ഫോൺ കമ്പനിയായി ഷോമി മാറുമെന്നാണ് കരുതുന്നു. റെഡ്മി 64 എംപി ക്യാമറ ഫോൺ ആദ്യം ചൈനീസ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com