ADVERTISEMENT

ഐഫോണും ഐപാഡും ഉൾപ്പെടെ ആപ്പിളിന്റെ പുതിയ ഉൽപന്നനിര സെപ്റ്റംബർ 10ന് അവതരിപ്പിച്ചേക്കും. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി വിപണിയിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്തു കൂടുതൽ മികവാർന്ന മോഡലുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ ആപ്പിളിന്റെ മേൽ വലിയ സമ്മർദമുണ്ട്. ഏഷ്യൻ വിപണിയെ തൃപ്തിപ്പെടുത്തുന്ന വിധം പുതിയ ഐഫോണും ഐപാഡുമൊക്കെ വിപണിയിലെത്തിക്കാൻ കഴിഞ്ഞാൽ സ്മാർട്ഫോൺ വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ ആപ്പിളിന് ഇനിയും സമയമുണ്ട്. 

 

ആൻഡ്രോയ്ഡ് സ്മാർട്ഫോണുകളി‍ൽ നിന്നുള്ള മത്സരവും വെല്ലുവിളിയും മറികടക്കാൻ മികച്ച ഒരു ഐഫോണിനു കഴിയും എന്നാണ് വിലയിരുത്തൽ. എന്നാൽ, ഏതാനും വർഷങ്ങളായി ഐഫോണിനൊപ്പമോ അതിനെക്കാൾ മികച്ചു നിൽക്കുന്നതോ ആയ ആൻഡ്രോയ്ഡ് ഫോണുകളാണു വിപണിയിലെത്തുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ ആദ്യം യുഎസിൽ നടക്കുന്ന ചടങ്ങിൽ പുതിയ ഉപകരണനിര അവതരിപ്പിച്ച് വിപണിയുടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് ആപ്പിൾ.

 

കരുത്തുറ്റ എ13 ചിപ്പിൽ പ്രവർത്തിക്കുന്ന പുതിയ ഐഫോൺ 11, ഐഫോൺ 11 പ്രോയുടെ 2 മോഡലുകൾ, 16 ഇ‍ഞ്ച് മാക്ബുക് പ്രോ, 2 ഐപാഡ് പ്രോ, ഐപാഡിന്റെ തന്നെ ഒരു വില കുറഞ്ഞ മോഡൽ, എയർപോഡിന്റെയും ഹോംപോഡിന്റെയും പുതിയ പതിപ്പുകൾ, ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 13, ഐപാഡ് ഒഎസ്, മാക് ഒഎസ് കാറ്റലിന എന്നിവയാണ് ചടങ്ങിൽ ആപ്പിൾ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയാണ് പുതിയ ഐഫോണുകളിൽ ഏറെ പ്രതീക്ഷിക്കുന്ന സവിശേഷത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com