ADVERTISEMENT

കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോൺ 11 സീരീസ് ഹാൻഡ്സെറ്റുകൾ വിദേശ വിപണികളിൽ വിതരണം തുടങ്ങി.  പുതിയ ഐഫോൺ മോഡലുകൾ സെപ്റ്റംബർ 27 മുതൽ ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും. ഇവയ്‌ക്കായി പ്രീ ബുക്കിംഗ് തുടങ്ങി. ഐഫോൺ മോഡലുകൾ ആപ്പിൾ സ്റ്റോറിൽ അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട്, ആമസോൺ, പേടിഎം മാൾ എന്നിവയിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. മിക്കവരും വൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

 

ഐഫോൺ 11 സീരീസ് പ്രീ-ബുക്ക് ചെയ്യുന്നവർക്കായി എച്ച്ഡിഎഫ്സി ഡിസ്കൗണ്ട്, ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ-ഓർ‌ഡർ‌ പരസ്യത്തിൽ‌ എച്ച്‌ഡി‌എഫ്‌സി ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, ക്യാഷ്ബാക്ക് ഓഫറുകൾ‌ വിശദമാക്കിയിട്ടുണ്ട്. എങ്കിലും തിരഞ്ഞെടുത്ത എച്ച്‌ഡി‌എഫ്‌സി ക്രെഡിറ്റ് കാർ‌ഡുകളുടെ ഉപയോക്താക്കൾ‌ക്ക് പ്രത്യേകം ഡീലുകളുണ്ട്. റിവാർഡ് പോയിന്റുകൾ‌ക്കൊപ്പം ഐഫോൺ 11 (64 ജിബി) 39,300 രൂപയ്ക്ക് വരെ ലഭിക്കുമെന്നാണ് അറിയുന്നത്.

rate-hdfc

 

വിവിധ എച്ച്ഡിഎഫ്സി കാർഡുകളെ അടിസ്ഥാനമാക്കി ഐഫോൺ 11 സീരീസുകളിലെ കിഴിവുകളിലും മാറ്റമുണ്ട്. ടോപ്പ് ടയർ കാർഡായ എച്ച്ഡിഎഫ്സി ബാങ്ക് ഇൻഫിനിയ ക്രെഡിറ്റ് കാർഡിന് സ്മാർട് ബൈ പ്ലാറ്റ്ഫോം വഴി ഐഫോൺ 11 വാങ്ങിയാൽ വില ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 6,000 രൂപ ഇളവും നൽകുന്നുണ്ട്. ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയിൽ 6,000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് എല്ലാവർക്കും ലഭിക്കും. ഐഫോൺ 11 പ്രോ മാക്‌സിന് 7,000 രൂപ കിഴിവ് ലഭിക്കും. 

 

അധിക റിവാർഡ് പോയിന്റുകൾ ഉൾപ്പെടുത്തുമ്പോൾ തിരഞ്ഞെടുത്ത എച്ച്ഡിഎഫ്സി കാർഡുകളുടെ ഉപയോക്താക്കൾക്ക് മികച്ച ഡീലുകൾ ലഭിക്കും. ഇതുവഴി അവർക്ക് ഐഫോൺ 11 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 5 (40 എംഎം) എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com