ADVERTISEMENT

ഇന്ത്യയിലെ സ്മാർട് ഫോൺ വിപണി പിടിക്കാൻ ലക്ഷ്യമിട്ട് ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കി. റെഡ്മി 7 എയുടെ പിൻഗാമിയായി റെഡ്മി 8 എ ആണ് അവതരിപ്പിച്ചത്. ഈ വർഷം ആദ്യമാണ് റെഡ്മി 7 എ പുറത്തിറക്കിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കമ്പനി റെഡ്മി 8 എ എന്ന ഹാൻഡ്സെറ്റും കൊണ്ടുവന്നിരിക്കുന്നു. 

 

Redmi-8A-

റെഡ്മി 8 എ ലഭിക്കുന്ന ആദ്യ വിപണിയാണ് ഇന്ത്യ. അതെ, ഷഓമിയുടെ മാതൃരാജ്യമായ ചൈനീസ് വിപണിയിൽ പോലും റെഡ്മി 8 എ ലഭ്യമല്ല. സാംസങ് ഗാലക്‌സി എം 10, റിയൽമി സി 2 എന്നിവയാണ് റെഡ്മി 8 എയുടെ മുഖ്യ എതിരാളികൾ. രണ്ട് കോൺഫിഗറേഷനുകളിലാണ് റെഡ്മി 8 എ വരുന്നത്. റെഡ്മി 8 എയുടെ അടിസ്ഥാന മോഡൽ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും പായ്ക്ക് ചെയ്യുന്നു. റെഡ്മി 8 എയുടെ ഈ വേരിയന്റിന് 6,499 രൂപയാണ് വില. റെഡ്മി 8 എയുടെ ടോപ്പ് എൻഡ് മോഡലിൽ 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. 6,999 രൂപയാണ് ഈ മോഡലിന്റെ വില. റെഡ്മി 8 എ ഇന്ത്യയിൽ ആദ്യമായി സെപ്റ്റംബർ 29 ന് മി.കോം, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിൽ ലഭ്യമാകും.

 

റെഡ്മി 8 എ എല്ലാ തലത്തിലും റെഡ്മി 7 എയെക്കാൾ ഏറെ മുന്നിലാണ്. ക്യാമറകൾ, ബാറ്ററി, ഡിസൈൻ, ഹാർഡ്‌വെയർ എല്ലാം പരിഷ്കരിച്ചിട്ടുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, സൺസെറ്റ് റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് റെഡ്മി 8 എ അവതരിപ്പിച്ചത്.

Redmi-8A-1

 

ഔറ വേവ് ഗ്രിപ്പ് ഡിസൈനുമായാണ് റെഡ്മി 8 എ അവതരിപ്പിച്ചത്. ഔറ വേവ് ഗ്രിപ്പ് രൂപകൽപനയിലൂടെ ഫോൺ ഉപയോക്താവിന്റെ കൈയിൽ നിന്ന് തെന്നിമാറില്ലെന്നും മറ്റ് സ്മാർട് ഫോണുകളെപ്പോലെ വിരലടയാളം ഫോണിൽ പിടിക്കില്ലെന്നും ഷഓമി അവകാശപ്പെടുന്നു. 6.22 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി 8 എയിൽ ഉള്ളത്. മുൻവശത്ത് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണം ഫോണിൽ ഉൾപ്പെടുന്നു. ഈ ഫീച്ചർ ഏറെ മികച്ചതാണ്.

 

റെഡ്മി എ സീരീസിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് ബാറ്ററി ലൈഫ് തന്നെയാണ്. എല്ലാ പുതിയ റെഡ്മി 8 എയും ഒരു അപവാദമല്ല. റെഡ്മി 8 എയിൽ 5000 എംഎഎച്ച് ബാറ്ററിയും 18W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. ടൈപ്പ് സി സപ്പോർട്ടോടു കൂടിയ റെഡ്മി 8 എയാണ് ഏറ്റവും മികച്ചത്. യുഎസ്ബി ടൈപ്പ് സി പിന്തുണയോടെ ഇതാദ്യമായാണ് റെഡ്മി എ സീരീസ് ഫോൺ വരുന്നത്. മറ്റ് റെഡ്മി ഫോണുകൾക്ക് സമാനമായി ഇതും പി 2 ഐ കോട്ടിങ്ങുമായാണ് അവതരിപ്പിച്ചത്. വയർലെസ് എഫ്എം റേഡിയോയും റെഡ്മി 8 എ ൽ ഉണ്ട്.

 

ഹാർഡ്‌വെയർ മുൻവശത്ത് റെഡ്മി 8 എയ്ക്ക് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 പ്രോസസറാണ്, 32 ജിബി വരെ ഇന്റേണൽ സ്റ്റോറേജുണ്ട്. ഇരട്ട സിം സപ്പോർട്ട് പ്ലസ് 1 മൈക്രോ എസ്ഡി കാർഡ് സ്ലോട്ടാണ് റെഡ്മി 8 എയിൽ വരുന്നത്. 512 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജാണ് റെഡ്മി 8 എയിൽ വരുന്നത്. റെഡ്മി 8 എ ക്യാമറയിൽ 12 എംപി സോണി ഐഎംഎക്സ് 363 സെൻസറാണ്. ബാക്ക് പാനലിൽ ഡ്യുവൽ പിഡി ഓട്ടോഫോക്കസ്, എഐ പോർട്രെയിറ്റ് മോഡ്, എഐ സീൻ ഡിറ്റക്ഷൻ എന്നിവയുമായാണ് ജോടിയാക്കുന്നത്. മുൻവശത്ത് റെഡ്മി 8 എയിൽ 8 എംപി എഐ സെൽഫി ക്യാമറയുണ്ട്. ഫോണിൽ എഐ ഫെയ്‌സ് അൺലോക്കും ഉൾപ്പെടുന്നു, പക്ഷേ ഫിംഗർപ്രിന്റ് സെൻസറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com