ADVERTISEMENT

അടുത്തിടെ ആപ്പിൾ അവതരിപ്പിച്ച പുതിയ ഐഫോൺ 11 ലഭിക്കാൻ ധാരാളം പുരുഷന്മാരുമായി കിടക്ക പങ്കിടേണ്ടതില്ലെന്ന് നോളിവുഡ് നടി ടോന്റോ ഡികെഹ്. തന്നെ പിന്തുടരുന്ന സ്ത്രീ സുഹൃത്തുക്കളെ  ഉദ്‌ബോധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ടോന്റോയുടെ പ്രസ്താവന.

പുതിയ ഐഫോൺ സ്വന്തമാക്കാൻ കിഡ്നി വില്‍ക്കുന്നവരും ശരീരം കാഴ്ചവക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഐഫോൺ 11 വാങ്ങാൻ വേണ്ടി മാത്രം കിടക്ക പങ്കിടേണ്ടതില്ലെന്ന  വിവാദ പ്രതികരണവുമായി നടി രംഗത്തെത്തിയത്.

ഏറെ ഫോളവേഴ്സുള്ള സിനിമാതാരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടൊയാണ് ഐഫോൺ 11 വാങ്ങിയ വിവരം അറിയിച്ചത്. സ്വന്തം പണം ഉപയോഗിച്ചാണ് ഐഫോൺ വാങ്ങിയതെന്നും ഈ ഫോണിൽ പ്രത്യേകിച്ചൊന്നുമില്ലെന്നും അവർ പറഞ്ഞു.

ഐഫോൺ 11 ൽ പ്രത്യേകതകളൊന്നുമില്ല. തിരക്കുകൂട്ടരുത്. ഈ ഫോൺ ലഭിക്കാൻ 100 പുരുഷന്മാരുമായി കിടക്ക പങ്കിടേണ്ടതില്ല. ഞാൻ എന്റെ സ്വന്തം പണം ഉപയോഗിച്ച് വാങ്ങി. പ്രത്യേകിച്ചൊന്നുമില്ല. പെൺകുട്ടികൾ സ്വയം വഞ്ചിതരാകരുത്. ഇത് ഒരു ഫോൺ മാത്രമാണെന്നും അവൾ പറഞ്ഞു.

റിവർ സ്റ്റേറ്റ് വംശജനായ നോളിവുഡ് താരം മറ്റൊരു പോസ്റ്റിൽ താൻ യഥാർഥത്തിൽ മൂന്ന് ഫോണുകൾ വാങ്ങിയതായി സ്ഥിരീകരിക്കുന്നുണ്ട്. ഒന്ന് തനിക്കും, ഒന്ന് അവളുടെ അച്ഛനും മറ്റൊന്ന് അവൾ പരാമർശിക്കാത്ത വ്യക്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com