ADVERTISEMENT

ആപ്പിളിന്റെ ഈ വർഷത്തെ ഐഫോൺ മോഡലുകൾ രാജ്യാന്തര വിപണികളിലെല്ലാം വിൽപന തുടരുകയാണ്. ഈ വർഷം അവതരിപ്പിച്ച ഐഫോൺ 11 ഹാൻഡ്സെറ്റിന്റെ ഔദ്യോഗിക ലോഞ്ച് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലും നടന്നു. ദിവസങ്ങൾക്ക് മുൻപ് നടന്ന വലിയ ചടങ്ങിലാണ് ആദ്യ ഐഫോൺ 11 വിതരണം ചെയ്തത്. എന്നാൽ ഈ ഐഫോൺ ലോഞ്ച് വേദി മറ്റൊരു കാര്യം കൊണ്ട് ശ്രദ്ധനേടി. ഐഫോൺ വാങ്ങാനെത്തിയവർ പണമായി കൊണ്ടുവന്നത് ഒരു ലക്ഷം ഒരു രൂപ തുട്ടുകളായിരുന്നു.

കാർത്തിക് സൂര്യ എന്ന പേരിൽ യുട്യൂബിൽ വ്ലോഗ് ചെയ്യുന്ന വ്യക്തിയും സുഹൃത്തുക്കളുമാണ് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിൽ വന്ന് 1 ലക്ഷം 1 രൂപ തുട്ടുകൾ നൽകി ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കിയത്. ദിവസങ്ങളോളം കാത്തിരുന്ന് സംഘടിപ്പിച്ച ഒരു രൂപ തുട്ടുകൾ നാലു അർബാനകളിലാക്കി പിക്കപ്പ് ഓട്ടോറിക്ഷയിലാണ് ഐഫോൺ വാങ്ങാനായി മാളിലേക്ക് തിരിച്ചത്.

ഒരു പക്ഷേ ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും തുട്ടുകൾ കൊടുത്ത് ഒരാൾ ഐഫോൺ സ്വന്തമാക്കുന്നത്. മാൾ ഓഫ് ട്രാവൻകൂറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് സുഹൃത്തുകളാണ് അർബനായിൽ ഒരു ലക്ഷം ഒരു രൂപ തുട്ടുകൾ എത്തിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ നിന്ന് 1 ലക്ഷം 1 രൂപ തുട്ടുകൾ സംഘടിപ്പിക്കുന്നതിന്റെ വിഡിയോയും കാർത്തിക് സൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പോസ്റ്റ് ചെയ്ത ഐഫോൺ 11 പ്രോ മാക്സ് ലോഞ്ച് വിഡിയോ ഇതിനകം തന്നെ അഞ്ചു ലക്ഷം വ്യൂസ് ആയി. 2011 ൽ തുടങ്ങിയ യുട്യൂബ് ചാനലിൽ 2.52 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com