ADVERTISEMENT

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിലെത്തി. പുതിയ നോട്ട് സീരീസിന് കീഴിൽ രണ്ട് പുതിയ റെഡ്മി സ്മാർട് ഫോണുകളാണ് ഷഓമി അവതരിപ്പിച്ചത് - റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ. റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ ഗോറില്ല ഗ്ലാസ് 5, ക്വാഡ് റിയർ ക്യാമറകൾ എന്നിവയുമായാണ് എത്തിയിരിക്കുന്നത്. 64 എംപിയുടെ പ്രൈമറി റിയർ ക്യാമറയുമായാണ് നോട്ട് 8 പ്രോ വന്നിരിക്കുന്നത്. റെഡ്മി നോട്ട് 8ൽ 48 എംപി ഇമേജ് സെൻസറുമുണ്ട്. റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ ഒക്ടോബർ 21 ന് മി.കോം, ആമസോൺ, മി ഹോം സ്റ്റോർ എന്നിവ വഴി വിൽക്കും.

 

റെഡ്മി നോട്ട് 8 ഉം റെഡ്മി നോട്ട് 8 പ്രോയും ഓറ ഡിസൈനിലാണ് വന്നിരിക്കുന്നത്. ഗാമ ഗ്രീൻ, ഹാലോ വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് റെഡ്മി നോട്ട് 8 പ്രോ. നെപ്റ്റ്യൂൺ ബ്ലൂ, മൂൺ ലൈറ്റ് വൈറ്റ്, സ്പേസ് ബ്ലാക്ക്, കോസ്മിക് പർപ്പിൾ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 8 വന്നിരിക്കുന്നത്.

 

വേരിയന്റുകളെ സംബന്ധിച്ചിടത്തോളം റെഡ്മി നോട്ട് 8 രണ്ട് ഓപ്ഷനുകളിലാണ് വരുന്നത് - 4 ജിബി റാം + 64 ജിബി 9,999 രൂപയിലും 6 ജിബി റാം + 128 ജിബി 12,999 രൂപയിലും. റെഡ്മി നോട്ട് 8 പ്രോ മൂന്ന് വേരിയന്റുകളിൽ വരുന്നു - 6 ജിബി റാം + 64 ജിബി 14,999 രൂപ, 6 ജിബി റാം + 128 ജിബി 15,999 രൂപ, 8 ജിബി റാം + 128 ജിബി 17,999 രൂപ എന്നിങ്ങനെയാണ്. റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവയുടെ വേരിയന്റുകളിൽ 512 ജിബി വരെ മൈക്രോ എസ്ഡി കാർഡിട്ട് സ്റ്റോറേജ് ഉയർത്താം.

redmi-note-8-

 

റെഡ്മി നോട്ട് 8 ഫീച്ചറുകൾ

 

redmi-note-8-pro

റെഡ്മി നോട്ട് 7 അല്ലെങ്കിൽ റെഡ്മി നോട്ട് 7 എസിനെക്കാൾ വിപുലമായ നവീകരണമാണ് റെഡ്മി നോട്ട് 8. സ്‌പെസിഫിക്കുകളെ സംബന്ധിച്ചിടത്തോളം റെഡ്മി നോട്ട് 8 ൽ 6.39 ഇഞ്ച് ഡിസ്‌പ്ലേ ഉൾപ്പെടുന്നു. ഇത് 1080x2340 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 19.5: 9 അനുപാതവും വാഗ്ദാനം ചെയ്യുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറാണ് സ്മാർട് ഫോണിന്റെ കരുത്ത്. സോഫ്റ്റ്‌വെയർ ഗ്രൗണ്ടിൽ, ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള MIUI 10 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. പിന്നീട് MIUI 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. റെഡ്മി നോട്ട് 8 പ്രോയിൽ അലക്സാ ആപ്പിന്റെ സേവനവുമുണ്ട്.

 

റെഡ്മി നോട്ട് 8 ന് പിന്നിൽ നാല് ക്യാമറകളും മുൻവശത്ത് സിംഗിൾ ഇമേജ് സെൻസറും ഉൾപ്പെടുന്നു. ഫോണിൽ ഒരു പ്രാഥമിക 48 എംപി സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ് (120 ഡിഗ്രി ഉൾക്കൊള്ളുന്നു), 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി 13 എംപി സെൽഫി ഷൂട്ടറുമായി റെഡ്മി നോട്ട് 8 വരുന്നു. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

 

റെഡ്മി നോട്ട് 8 പ്രോ ഫീച്ചറുകൾ

 

റെഡ്മി നോട്ട് 8 പ്രോയിൽ നാല് പിൻ ക്യാമറകളും മുൻവശത്ത് സിംഗിൾ ക്യാമറ സജ്ജീകരണവുമുണ്ട്. റെഡ്മി നോട്ട് 8 പ്രോയിൽ പ്രാഥമിക 64 എംപി സാംസങ് ജിഡബ്ല്യു 1 സെൻസർ, എഫ് / 1.7 അപേർച്ചർ, 2 എംപി ഡെപ്ത് സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, റെഡ്മി നോട്ട് 8 പ്രോയിൽ ധാരാളം എഐ സവിശേഷതകളുള്ള 20 എംപി സെൽഫി ക്യാമറ ഉൾപ്പെടുന്നു.

 

6.53 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയുള്ള റെഡ്മി നോട്ട് 8 പ്രോയിൽ 91.94 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം ലഭ്യമാണ്. മീഡിയടെക് ഹെലിയോ ജി 90 ടി നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട് ഫോണാണ് നോട്ട് 8 പ്രോ, 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കുന്നു. റെഡ്മി നോട്ട് 8 പ്രോയിൽ 4500 എംഎഎച്ച് ബാറ്ററിയുണ്ട്, 18W ഫാസ്റ്റ് ചാർജിങ് ഔട്ട്-ഓഫ്-ബോക്സിന് പിന്തുണയുണ്ട്. സോഫ്റ്റ്‌വെയർ മുന്നിൽ ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള MIUI 10 പ്രവർത്തിക്കുന്നു. MIUI 11 ലേക്ക് അപ്‌ഗ്രേഡുചെയ്യാം. റെഡ്മി നോട്ട് 8 പ്രോയിലും അലക്സാ ആപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com