ADVERTISEMENT

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് വരാനിരിക്കുന്ന സ്മാർട് ഫോൺ ഗ്യാലക്‌സി എസ് 11 ന് 8കെ വിഡിയോ റെക്കോർഡിങ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഗ്യാലക്‌സി എസ് 11 ലൈനപ്പ് 8 കെ വിഡിയോ റെക്കോർഡിങ്ങിനെ പിന്തുണയ്ക്കുമെന്ന് സാംസങ്ങിന്റെ ക്യാമറ ആപ്പിനായുള്ള എപികെ ഫയലിലെ (ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഫയൽ) പുതിയ കോഡ് സൂചിപ്പിക്കുന്നു എന്നാണ് എക്സ്ഡിഎ ഡവലപ്പർമാർ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.

 

എക്‌സിനോസ് 990 ചിപ്‌സെറ്റിന്റെ ശേഷിയിൽ 8കെ @ സെക്കന്റിൽ 30 ഫ്രെയിം വിഡിയോ ഡീകോഡിങ് / എൻകോഡിങ് ഫീച്ചറുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എസ് 11 ന്റെ യുഎസ് വേരിയന്റുകളെ ശക്തിപ്പെടുത്താനായി ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 865 ചിപ്പിനും 8കെ വിഡിയോ റെക്കോർഡിങ് വാഗ്ദാനം ചെയ്യാൻ ആവശ്യമായ ശക്തി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഗ്യാലക്സി എസ് 11 ഈ വർഷം ആദ്യം അവതരിപ്പിച്ച 108 എംപി ഐസോസെൽ ബ്രൈറ്റ് എച്ച്എംഎക്സ് സെൻസർ ഉപയോഗിക്കില്ലെന്നും പകരം നവീകരിച്ച രണ്ടാം തലമുറ സെൻസർ ഉപയോഗിക്കുമെന്നും പ്രശസ്ത ലീക്ക്സ്റ്റർ ഐസ് യൂണിവേഴ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. സാംസങ്ങിന്റെ 108 എംപി ലെൻസിന്റെ രണ്ടാം തലമുറ പതിപ്പ് തിരഞ്ഞെടുക്കുന്നതും അർഥവത്താകും. കാരണം യഥാർഥ പതിപ്പ് ആദ്യമൊരു ഷഓമി ഹാൻഡ്‌സെറ്റിലാണുള്ളത്. ഇതിനാൽ സാംസങ് ഗ്യാലക്‌സി എസ് 11 അവതരിപ്പിക്കുമ്പോഴേക്കും ഇത് തികച്ചും പുതിയ കാര്യമായിരിക്കില്ല.

 

വരാനിരിക്കുന്ന സാംസങ് ഗ്യാലക്‌സി എസ് 11 സ്മാർട് ഫോൺ മൂന്ന് സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാകും - 6.7, 6.4, 6.2 ഇഞ്ച്. എല്ലാ സ്‌പോർട്‌സ് കർവ് എഡ്ജ് ഡിസ്‌പ്ലേകളിലും ആകെ അഞ്ച് വകഭേദങ്ങൾ ഉണ്ടെന്നും ഇവാൻ ബ്ലാസ് അവകാശപ്പെട്ടു. കണക്റ്റിവിറ്റിയുടെ ഭാഗമായി, സ്മാർട് ഫോണിന്റെ രണ്ട് ചെറിയ വകഭേദങ്ങൾ 5ജി, 4ജി എന്നിവയിൽ വരും. അതേസമയം ഏറ്റവും വലിയ 6.7 ഇഞ്ച് വേരിയന്റിൽ 5ജി മാത്രമായിരിക്കും.

 

അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് 2020 ഫെബ്രുവരി മൂന്നാം വാരത്തിൽ ഗ്യാലക്‌സി എസ് 11 എത്തുമെന്നും ലോഞ്ച് ഇവന്റ് സാൻ ഫ്രാൻസിസ്കോയിൽ നടക്കുമെന്നും പറയപ്പെടുന്നു.

English Summary: Samsung Galaxy S11 may offer 8K video recording, 108MP camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com