ADVERTISEMENT

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ മടക്കാവുന്ന സ്മാർട് ഫോൺ ‘മോട്ടോ റേസർ’ ഫെബ്രുവരി 6 ന് അവതരിപ്പിക്കും. 1,499 ഡോളറാണ് വില. പ്രീഓർഡറുകൾ ജനുവരി 26 മുതൽ ആരംഭിക്കും. വെരിസോൺ, വാൾമാർട്ട് അല്ലെങ്കിൽ മോട്ടറോള.കോം എന്നിവയിലൂടെ ഓർഡർ ചെയ്യാം. അല്ലെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് സ്റ്റോറുകളിൽ എത്തുന്നതുവരെ കാത്തിരിക്കേണ്ടി വരും.

 

മടക്കാവുന്ന ഡിസ്പ്ലേയുള്ള സ്മാർട് ഫോൺ 2019 നവംബറിലാണ് കമ്പനി ആദ്യമായി പ്രഖ്യാപിച്ചത്. മോട്ടോ റേസർ രണ്ട് സ്ക്രീനുകളുമായാണ് വരുന്നത്. ഒന്ന് അകത്തും മറ്റൊന്ന് പുറത്തും. തുറക്കുമ്പോൾ അകത്ത് 6.2 ഇഞ്ചിന്റെ ഫ്ലെക്സിബിൾ OLED ഡിസ്പ്ലേയാണ്. കൂടാതെ ഫോൺ മടക്കിക്കഴിയുമ്പോൾ 2.7 ഇഞ്ച് OLED ഡിസ്പ്ലേ പുറത്തേക്കും കാണാം. 

 

ഹാൻഡ്സെറ്റിന്റെ പുറത്തുള്ള ഡിസ്‌പ്ലേയിൽ 16 എംപി ക്യാമറ ഉൾപ്പെടുന്നു. ഫോൺ തുറക്കുമ്പോൾ അത് പിൻ ക്യാമറയായി മാറുന്നു. 16 എംപി ക്യാമറയിൽ ഇഐഎസ്, ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ്, ലേസർ എഎഫ്, കളർ കോറിലേറ്റഡ് ടെമ്പറേച്ചർ (സിസിടി) ഡ്യുവൽ എൽഇഡി ഫ്ലാഷ് ഉണ്ട്. തുറക്കുമ്പോൾ ഫോണിനുള്ളിൽ 5 എംപി ക്യാമറയും കാണാം. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 710 പ്രോസസറാണ് സ്മാർട് ഫോണിന്റെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com