ADVERTISEMENT

ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റുകൾ എംഐ 10, എംഐ 10 പ്രോ എന്നിവ പുറത്തിറങ്ങി. പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ചൈനയിൽ മാത്രമാണ് വിപണിയിലെത്തിയതെങ്കിലും വൈകാതെ തന്നെ ആഗോള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ടെക് കൺവെൻഷൻ റദ്ദാക്കിയതോടെ ഷഓമി ലോഞ്ച് ഇവന്റിനെക്കുറിച്ച് ഒരു നിശ്ചയവുമില്ല.

 

mi10-2

ഷഓമി അവതരിപ്പിച്ച പുതിയ ഹാൻഡ്സെറ്റുകൾ ഏറ്റവും മികച്ച സവിശേഷതകളോടെയാണ് വരുന്നത്. എംഐ 10, എംഐ 10 പ്രോ എന്നിവയിലെ മിക്ക സവിശേഷതകളും സമാനമാണെങ്കിലും രണ്ടാമത്തേതിൽ കൂടുതൽ ആന്തരിക സ്റ്റോറേജ്, മികച്ച ക്യാമറ സജ്ജീകരണം, വ്യത്യസ്ത ബാറ്ററി എന്നിങ്ങനെ കുറച്ച് മാറ്റങ്ങളുണ്ട്.

 

mi10-5

രണ്ട് ഫോണുകളിലും ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 865 എസ്ഒസി ആണ്. 5ജി അനുയോജ്യമാണ്. ബാറ്ററിയുടെ കാര്യത്തിൽ 30W ഫാസ്റ്റ് ചാർജിംഗുള്ള 4780 എംഎഎച്ച് ആണ് എംഐ 10 ൽ ഉള്ളത്. 4500 എംഎഎച്ച് ശേഷിയുള്ള അൽപം ചെറിയ ബാറ്ററിയാണ് എംഐ 10 പ്രോ യിൽ വരുന്നത്. അല്‍പം ചെറിയ ബാറ്ററി നികത്താൻ, എംഐ 10 പ്രോയ്ക്ക് അസാധാരണമായ 50W ഫാസ്റ്റ് ചാർജിങ് ഫീച്ചർ അധികമായി ലഭിക്കും.

 

രണ്ട് ഹാൻഡ്സെറ്റുകളിലും 30W ചാർജിങ് വേഗം അനുവദിക്കുന്ന ഷഓമിയുടെ പുതിയ വയർലെസ് ചാർജിങ് സാങ്കേതികവിദ്യയാണ് കൂടുതൽ ആകർഷിക്കുന്നത്. പല മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കൾക്കും ഇപ്പോഴും വയർഡ് ചാർജിങ് ഉപയോഗിച്ച് അത്തരം വേഗം നൽകാൻ കഴിയില്ല. 10W ന് മറ്റ് സ്മാർട് ഫോണുകൾ റിവേഴ്‌സ് ചാർജ് ചെയ്യാൻ ഫോണിന് കഴിയും.

mi10-4

 

ക്യാമറകളിലേക്ക് വരുമ്പോൾ എംഐ 10 ന് രണ്ട് 2എംപി സെൻസറുകളും 13 എംപി വൈഡ് ആംഗിൾ മൊഡ്യൂളുമുള്ള 108 എംപി പ്രൈമറി സെൻസർ ലഭിക്കും. എംഐ 10 പ്രോയ്ക്ക് 108 എംപി ലെൻസും ലഭിക്കുന്നു. കൂടാതെ 12 എംപി ഷോർട്ട് ടെലിഫോട്ടോ ലെൻസ്, 8 എംപി ലോങ് ടെലിഫോട്ടോ ലെൻസ്, 20 എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവയും ലഭിക്കുന്നു. 8 കെ വിഡിയോകൾ ഷൂട്ട് ചെയ്യാൻ ക്യാമറകൾക്ക് കഴിയും. പഞ്ച്-ഹോളിൽ സ്ഥാപിച്ചിരിക്കുന്ന മുൻ ക്യാമറ 20 എംപി ആണ്. ലോഞ്ച് ഇവന്റിനിടെ, Xx, DxOMark പരിശോധനയിൽ എംഐ10 പ്രോയ്ക്ക് ന് 124 പോയിന്റ് നേടാൻ കഴിഞ്ഞുവെന്നാണ് അവകാശപ്പെടുന്നത്.

 

90Hz റിഫ്രഷ് റെയ്റ്റുള്ള ഡിസ്പ്ലെയാണ് ഷഓമി ഉപയോഗിച്ചിരിക്കുന്നത്. അമോലെഡ് സ്ക്രീൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌ക്രീനിന് കോൺട്രാസ്റ്റ് റേഷ്യോ 5000000: 1 ആണ്. ഇത് 1120 നിറ്റുകൾ വരെ തെളിച്ചം വർധിപ്പിക്കാനും പ്രാപ്തമാണ്. മികച്ച കൃത്യതയ്ക്കായി ഡിസിഐ-പി 3 കളർ ഗാമറ്റിനെയും മികച്ച കാഴ്ചാനുഭവത്തിനായി എച്ച്ഡിആർ 10+ നെയും സ്ക്രീൻ പിന്തുണയ്ക്കുന്നു.

 

എംഐ10 മോഡലിന് 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 3,999 യുവാൻ (ഏകദേശം 41,000 രൂപ), 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,299 യുവാൻ (ഏകദേശം,44,000 രൂപ) ആണ് വില. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,699 യുവാനുമാണ് (ഏകദേശം 48,000 രൂപ) വില.

 

എംഐ 10 പ്രോ മോഡലിന് 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,999 യുവാൻ (ഏകദേശം 51,100 രൂപ) ആണ് വില. 12 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 5,499 യുവാൻ (ഏകദേശം 56,300 രൂപ), 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 5,999 യുവാനുമാണ് (ഏകദേശം 61,400 രൂപ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com