ADVERTISEMENT

ദക്ഷിണ കൊറിയൻ സ്മാർട് ഫോൺ നിർമാതാവ് സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗാലക്‌സി എ 71 ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്‌സി എ 51 പുറത്തിറങ്ങി ആഴ്ചകൾ കഴിഞ്ഞാണ് പുതിയ ഹാൻഡ്സെറ്റും പുറത്തിറക്കിയത്. ഇത് വിപണിയിലെ സാംസങ്ങിന്റെ ഏറ്റവും പുതിയ എ-സീരീസ് സ്മാർട് ഫോണാണ്.

 

സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റിൽ വലിയ ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയും 64 മെഗാപിക്സൽ ക്വാഡ് ക്യാമറയും ഉള്‍പ്പെടുന്നതാണ്. ഗാലക്‌സി എ 71 ൽ നിരവധി പുതുമയുള്ള ഫീച്ചറുകളുണ്ട്. ഫുൾ എച്ച്ഡി + റെസല്യൂഷൻ ശേഷിയുള്ള 6.7 ഇഞ്ച് ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഗാലക്‌സി എ 71 വരുന്നത്.

 

ഗാലക്‌സി എ 71ൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ഒക്ടാ കോർ ചിപ്‌സെറ്റുണ്ട്. ഈ സീരീസ് ഹാൻഡ്ഫോണിൽ 8 ജിബി റാമുണ്ട്. 128 ജിബിയാണ് സ്റ്റോറേജ് ശേഷി. കുറഞ്ഞ ലൈറ്റ് ഫൊട്ടോഗ്രഫിക്ക് ഗാലക്‌സി എ 71 ൽ 64 മെഗാപിക്സൽ ലെൻസുണ്ട് ( എഫ്/1.8 അപ്പർച്ചർ ). ഈ ലെൻസിനടുത്തുള്ളത് 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസാണ്. ഇത് 123 ഡിഗ്രി കാഴ്‌ച ഫീൽഡ് വാഗ്ദാനം ചെയ്യുന്നു. മൊഡ്യൂളിൽ 5 മെഗാപിക്സൽ മാക്രോ ക്യാമറയും 5 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഉണ്ട്. മറ്റ് ഫീച്ചറുകൾക്കൊപ്പം സ്ലോ മോഷൻ വിഡിയോകളും ഷൂട്ട് ചെയ്യാൻ സാധിക്കും.

 

സെൽഫികൾക്കായി 32 മെഗാപിക്സൽ ലെൻസുള്ള ക്യാമറയാണ് ഗാലക്സി എ71 ൽ സാംസങ് ഒരുക്കിയിരിക്കുന്നത്. 25W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററിയുമുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com