ADVERTISEMENT

ഷഓമിയുടെ ഫോണുകൾ എല്ലായ്പ്പോഴും സമാനതകളില്ലാത്ത മൂല്യമുള്ള ജനങ്ങളെ ആകർഷിക്കുന്നതാണ്. മുൻ തലമുറ മി സീരീസ് ഫ്ലാഗ്ഷിപ്പുകൾ ചൈനയിൽ കാര്യമായി വിൽപ്പന നടന്നിട്ടുള്ളവയാണ്. ഈ വർഷത്തെ മി 10 സീരീസും വിൽപ്പനയിൽ മുന്നിലാണ്. മി 10 പ്രോ ഹാന്‍ഡ്സെറ്റുകൾ കേവലം 55 സെക്കൻഡിനുള്ളിൽ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ട്. മാരകമായ കൊറോണ വൈറസ് പകർച്ചവ്യാധിക്കിടെയാണ് ഷഓമിയുടെ ഈ മുന്നേറ്റമെന്നതും ആശ്ചര്യകരമാണ്.

 

വെയ്‌ബോയിലെ ഔദ്യോഗിക ടീസറിൽ ഷഓമി പറയുന്നത്, തത്സമയം വിൽപ്പന നടന്ന 55 സെക്കൻഡിനുള്ളിൽ മി 10 പ്രോ എല്ലാം വിറ്റുപോയി എന്നാണ്. ഏകദേശം 50,000 രൂപയിൽ നിന്ന് ആരംഭിക്കുന്ന പ്രീമിയം മുൻനിര ഫോണിന്റെ വലിയ നേട്ടമാണിത്. കമ്പനി കുറഞ്ഞത് 33,000 യൂണിറ്റുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്രയും വിലകൂടിയ ഫോണുകള്‍ കുറഞ്ഞ സമയത്തിനുള്ളിൽ വിറ്റുതീർന്നത് ഷഓമിയുടെ വലിയ നേട്ടമാണ്.

 

മി 10 പ്രോ ഒരു തരത്തിലും സാധാരണക്കാരന് താങ്ങാനാവുന്ന ഫോണല്ല. എന്നാൽ മി 10 പ്രോ മികച്ച ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് ഷഓമി ഉറപ്പു നൽകുന്നുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റും മി 10 പ്രോലുണ്ട്. ചൈനയിൽ ഇത് എല്ലാ 5ജി നെറ്റ്‌വർക്കുകളെയും പിന്തുണയ്ക്കുന്നുണ്ട്. 

 

അമോലെഡ് ഡിസ്പ്ലേ, 4500 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകൾ എന്നിവ മി 10 പ്രോയിലെ മറ്റ് ചില പ്രധാന സവിശേഷതകളാണ്. മി 10 പ്രോയ്ക്ക് 30W ഫാസ്റ്റ് വയർ, 30W ഫാസ്റ്റ് വയർലെസ് ചാർജിംഗ് എന്നി ഫീച്ചറുകളുമുണ്ട്. നിങ്ങൾക്ക് ചാർജിങ് വേഗം വേണമെങ്കിൽ 65W വയർഡ് ചാർജർ ഉപയോഗിച്ച് പെട്ടെന്ന് ചാർജ് ചെയ്യാം. 10W റിവേഴ്സ് വയർലെസ് ചാർജിംഗും ഫോൺ പിന്തുണയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com