ADVERTISEMENT

മുൻനിര ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിലും എത്തുമെന്ന് റിപ്പോർട്ട്. നേരത്തെ ചൈനയിൽ അവതരിപ്പിച്ച എംഐ മിക്സ് ആൽഫ 5ജി ഫോൺ ആണ് ഇന്ത്യയിലേക്ക് വരുന്നത്. രൂപത്തിലും ഭാവത്തിലും വൻ മാറ്റങ്ങളോടെയാണ് എംഐ മിക്സ് ആൽഫ അവതരിപ്പിച്ചത്.

 

എംഐ മിക്സ് ആൽഫ ഇന്ത്യയിലേക്കെത്തുന്ന കാര്യം ഷഓമിയുടെ ഔദ്യോഗിക ഇന്ത്യൻ പേജിൽ സൂചന നൽകുന്നുണ്ട്. എന്നാൽ, ഇന്ത്യയിലെ അവതരണത്തെക്കുറിച്ച് സ്മാർട് ഫോൺ നിർമ്മാതാവിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

 

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഷഓമി ആദ്യമായി മി മിക്സ് ആൽഫ അവതരിപ്പിച്ചത്. സ്മാർട് ഫോൺ അതിന്റെ സവിശേഷമായ രൂപകൽപ്പനയിലൂടെ ശ്രദ്ധ ആകർഷിച്ചു. മി മിക്സ് ആൽഫ സറൗണ്ട് ഡിസ്പ്ലേയുമായാണ് വരുന്നത്. ഹാൻഡ്സെറ്റിന്റെ ഡിസ്‌പ്ലേ നിറഞ്ഞുനിൽക്കുന്നത് കാണാം. ഡിസ്പ്ലെയ്ക്ക് അതിർവരമ്പുകൾ ഇല്ലെന്ന് തന്നെ പറയാം. സാംസങ്, വാവെയ് കമ്പനികൾ പ്രഖ്യാപിച്ചതു പോലെ ഷഓമി ഇതുവരെ മടക്കാവുന്ന ഫോണിലേക്ക് പോകുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. എംഐ മിക്സ് ആൽഫയുടെ വശങ്ങളിൽ ബെസലുകളില്ലാത്തതും മുകളിലും താഴെയുമായി മിനിമം ബെസലുകളുള്ളതുമായ സറൗണ്ട് ഡിസ്പ്ലേ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇതിനായി എംഐ മിക്സ് ആൽഫ ഒരു ഫ്ലെക്സിബിൾ സ്ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്.

 

ഷഓമി പറയുന്നതനുസരിച്ച്, എംഐ മിക്സ് ആൽഫ ഡിസ്പ്ലേ ഫോണിനെ ചുറ്റിപ്പിടിക്കുന്നു, ക്യാമറകൾ ഉൾക്കൊള്ളുന്ന പുറകിൽ ഒരു വരയല്ലാതെ ബോഡി മുഴുവനും മൂടുന്നു. ഫോണിന്റെ ഏത് വശമാണ് വെളിച്ചം വീശുന്നതെന്ന് കണ്ടെത്താനും ഉള്ളടക്കം കാണിക്കാനും സെൻസറുകളും AI അൽഗോരിതങ്ങളും ഉപയോഗിക്കുമെന്ന് ഷഓമി പറയുന്നു. ഫോണിൽ ഫിസിക്കൽ സൈഡ് ബട്ടണുകളും ഉൾപ്പെടുന്നില്ല.

 

mi-mix-alpha

എംഐ മിക്സ് ആൽഫയ്ക്ക് മുകളിലും താഴെയുമായി കുറഞ്ഞ ബെസലുകളുണ്ട്. മാത്രമല്ല ഫിസിക്കൽ സൈഡ് ബട്ടണുകൾ മൊത്തത്തിൽ നീക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് ഷഓമി പറയുന്നത്. പുതിയ ഡിസ്പ്ലേ അക്കൗസ്റ്റിക് സാങ്കേതികവിദ്യ വഴി പരമ്പരാഗത ഇയർപീസ് റിസീവർ, പ്രോക്സിമിറ്റി സെൻസർ എന്നിവ മാറ്റിസ്ഥാപിക്കുന്നു. അതേസമയം ഉപകരണത്തിന്റെ വശങ്ങളിലെ മർദ്ദം സെൻ‌സിറ്റീവ് ആണ്. കൂടാതെ യഥാർഥ ബട്ടണുകളുടെ സ്പർശനം അനുകരിക്കാൻ ഒരു ലീനിയർ മോട്ടോർ ഉപയോഗിക്കുകയും ചെയ്യുന്നു.

 

108 മെഗാപിക്സൽ സാംസങ് ക്യാമറ സെൻസർ ഉപയോഗിക്കുന്ന കമ്പനിയുടെ ആദ്യത്തെ സ്മാർട് ഫോണാണ് എംഐ മിക്സ് ആൽഫ. കൂടാതെ ടൈറ്റാനിയം അലോയ്, സെറാമിക്സ്, നീലക്കല്ലുകൾ എന്നിവയുടെ സംയോജനമാണ് ഫോൺ ഉപയോഗിച്ചിരിക്കുന്നത്.

 

എംഐ മിക്സ് ആൽഫ ഇപ്പോൾ ഒരു കൺസെപ്റ്റ് ഉപകരണമായി പ്രവർത്തിക്കുമെന്നും വൻതോതിൽ ഉൽപാദനം തുടങ്ങാൻ പദ്ധതിയിട്ടിട്ടില്ലെന്നുമാണ് നേരത്തെ ഷഓമി പറഞ്ഞിരുന്നു. കമ്പനി ഒരു പരിമിത ബാച്ച് നിർമിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് സിഎൻ‌വൈ 19,999 (ഏകദേശം 2,00,000 രൂപ) ചെലവാകും. 

 

ഡ്യുവൽ സിം (നാനോ) എംഐ മിക്സ് ആൽഫ കമ്പനിയുടെ കസ്റ്റമർ എംഐയുഐ ആൽഫ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ 2088x2250 പിക്‌സൽ റെസല്യൂഷനോടു കൂടിയ 7.92 ഇഞ്ച് ഫ്ലെക്‌സിബിൾ ഒഎൽഇഡി സ്‌ക്രീനാണ് അവതരിപ്പിച്ചത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855പ്ലസ് പ്രോസസർ ആണ് 12 ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നത്. 40W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,050 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ കരുത്ത്.

 

സാംസങ് എച്ച്എംഎക്സ് സെൻസറുള്ള 108 മെഗാപിക്സൽ ക്യാമറ, 20 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, പോർട്രെയ്റ്റുകൾക്കായി 12 മെഗാപിക്സൽ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ, 512 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5ജി സപ്പോർട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com