ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിര്‍മാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഫെബ്രുവരി 28 ന് ബെയ്ജിങ്ങിൽ അവതരിപ്പിക്കും. കൊറോണ വൈറസ് ഭീതിക്കിടെ വിവോ അപെക്സ് 2020 ഫോൺ അനാച്ഛാദനം ചെയ്യാനൊരുങ്ങുന്നതായി കമ്പനി വെയ്‌ബോ അക്കൗണ്ട് വഴിയാണ് അറിയിച്ചത്. 

 

കമ്പനി പുറത്തുവിട്ട ടീസർ പോസ്റ്ററിൽ പിന്നിൽ വൃത്താകൃതിയിലുള്ള ക്യാമറ റിംഗ്, പിൻ പാനലിന്റെ ചുവടെയുള്ള അപെക്സ് ലോഗോ, വശങ്ങളിൽ വളഞ്ഞ സ്ക്രീൻ അരികുകൾ എന്നിവ കാണിക്കുന്നു. ഡിസ്പ്ലേ ടെക്നോളജിയിൽ അപെക്സ് 2020 കൺസെപ്റ്റ് ഫോൺ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്പ്ലേ ഏരിയയുടെ ഇടത്, വലത് ഭാഗങ്ങളിൽ 120 ഡിഗ്രി വളഞ്ഞ എഡ്ജ് ഉള്ള 6.45 ഇഞ്ച് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പുതിയ പോസ്റ്റ് സ്ഥിരീകരിക്കുന്നു. ഇതോടെ, സൈഡ് അരികുകൾ ഇല്ലാതാക്കാനും കൂടുതൽ ‘അതിർത്തിയില്ലാത്ത വ്യൂ’ കൊണ്ടുവരാനും കമ്പനി ആഗ്രഹിക്കുന്നു.

 

മൊബൈല്‍ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കാനിരുന്ന വിവോയുടെ ആപെക്സ് 2019 കൺസെപ്റ്റ് ഫോണിൽ 5ജി ടെക്നോളജി ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. പോപ്അപ് സെൽഫി ക്യാമറ, 12 ജിബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

2019 ൽ പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ഫോണായിരിക്കും ഇതെന്നും സൂചനകളുണ്ട്. ഫുൾ സ്ക്രീൻ ഡിസ്പ്ലെ ഫീച്ചറും മികച്ചതായിരിക്കും. ഡിസ്പ്ലെയിൽ ഫിസിക്കൽ ബട്ടനുകളൊന്നും ഉണ്ടായിരിക്കില്ല. ‘സൂപ്പർ യുനിബോഡി’ ഗ്ലാസ് ഡിസൈനിലാണ് ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി–സി പോർട്ട് എന്നിവ കാണില്ല. മാഗ്നറ്റിക് കണക്ടർ ഉപയോഗിച്ചായിരിക്കും ചാർജിങ്. അതേസമയം വയർലെസ് ചാർജിങ് ടെക്നോളജി വിവോ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നാൽ ആപെക്സ് 2019 ൽ ഇതും പരീക്ഷിക്കുമെന്നാണ് അറിയുന്നത്.

 

ആപെക്സ് 2019 വിവോയുടെ ആദ്യ 5ജി ഹാൻഡ്സെറ്റായിരിക്കും. ക്വാൽകം X50 5ജി മോഡമാണ് ഇതിനായി ഉപയോഗിക്കുക. 5ജി വരുന്നതോടെ ഹാൻഡ്സെറ്റിൽ വൻ മാറ്റങ്ങൾ വരുമെന്നാണ് വിവോ ടെക് വിദഗ്ധർ അവകാശപ്പെടുന്നത്. ഫോണിന്റെ ഡിസൈനിൽ കാര്യമായ മാറ്റമില്ലാതെയാണ് ഇതു സാധ്യമാക്കുക.

 

സ്നാപ്ഡ്രാഗൺ 855 പ്രോസസറിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ റാം 12 ജിബിയും സ്റ്റോറേജ് 256 ജിബിയുമാണ് പ്രതീക്ഷിക്കുന്നത്. പിന്നിൽ ഇരട്ട ക്യാമറയായിരിക്കും. എന്നാൽ ക്യാമറ സംവിധാനത്തിന്റെ ഫീച്ചറുകൾ വിവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിസ്പ്ലെ ഫിംഗർപ്രിന്റ് സ്കാനറും വിവോ ആപെക്സ് 2019 ൽ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com