ADVERTISEMENT

സ്മാർട്ഫോൺ ക്യാമറയിൽ ലോകത്തിലെ ഒന്നാം നിരയിൽ നിൽക്കുന്ന സോണി തങ്ങളുടെ എക്സ്പീരിയ ശ്രേണിയിൽ പുതിയൊരു സ്മാർട്ഫോൺ പുറത്തിറക്കി. സ്മാർട്ഫോൺ വിപണിയിൽ അത്ര സജീവമല്ലാത്ത സോണി തങ്ങളുടെ കഴിഞ്ഞ വർഷം 48 മെഗാപിക്സൽ ക്യാമറ സെൻസറിലൂടെ മൊബൈൽ ക്യാമറയിൽ വലിയ വിപ്ലവമാണു കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച എക്സ്പീരിയ വൺ II എന്ന സ്മാർട്ഫോണിൽ അവതരിപ്പിച്ചിരിക്കുന്ന 20 ഫ്രെയിംസ് പെർ സെക്കൻഡ് ക്യാമറ സെൻസറും ലോകത്തിലെ ആദ്യത്തേതാണ്. ഡിഎസ്എൽആർ ക്യാമറകളിൽ മാത്രം ലഭ്യമായ സംവിധാനം സ്മാർട്ഫോണിലേക്കും കൊണ്ടുവരുന്നതിലൂടെ മൊബൈൽ ഫോൺ ഫൊട്ടോഗ്രഫിയിൽ പുതിയ വിസ്മയങ്ങൾക്കു വഴിതുറക്കുകയാണ് കമ്പനി.

 

ക്യാമറയ്ക്ക് ഏറെ പ്രാധാന്യമുള്ള എക്സ്പീരിയ വൺ II സ്മാർട്ഫോണിലൂടെ സോണി അവതരിപ്പിക്കുന്ന പുതുമകൾ:  

 

∙ സോണി ആൽഫ ടെക്നോളജിയിൽ അധിഷ്ഠിതമായ ട്രിപ്പിൾ ക്യാമറ സംവിധാനം.

∙ 3ഡി iToF (ഇൻഡയറക്ട് ടൈം ഓഫ് ഫ്ലൈറ്റ്) സംവിധാനത്തോടു കൂടിയ സെയ്സ് ഒപ്റ്റിക് ലെൻസ്

∙ സെക്കൻഡിൽ 60 വട്ടം എന്ന കണക്കിൽ 20 ഫ്രെയിം വരെ ചിത്രീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഓട്ടോഫോക്കസ് മൊബൈൽ ക്യാമറ

∙ ഓട്ടോഫോക്കസ്, ഓട്ടോ എക്സ്പോഷർ, റിയൽ ടൈം ഐ ട്രാക്കിങ് എന്നിവയിൽ ഏറെ കൃത്യതയും വേഗവും മികവും

∙ വിഡിയോ ചിത്രീകരണത്തിൽ സിനിമാറ്റിക് മികവു നൽകുന്ന സിനി ആൽട്ടയുടെ സിനിമട്ടോഗ്രഫി പ്രോ സംവിധാനം വഴി ചിത്രീകരണത്തിൽ കൂടുതൽ നിയന്ത്രണം

∙ 6.5 ഇഞ്ച് 4കെ, 21:9 സിനിമവൈഡ് ‍ഡിസ്പ്ലേ

∙ സോണി പിക്ചേഴ്സ് എന്റർടെയിൻമെന്റിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം

∙ ഫ്രണ്ട് സ്റ്റീരിയോ സ്പീക്കറുകൾ, 360 ഡിഗ്രി റിയൽറ്റി ഓഡിയോ

∙ സ്നാപ്ഡ്രാഗൻ 865 - 5ജി മോഡം

∙ 4000 മില്ലി ആംപിയർ ബാറ്ററി, ഫാസ്റ്റ് ചാർജിങ്

∙ സോണി ബ്രാവിയ ടെക്നോളജി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com