ADVERTISEMENT

അമേരിക്കൻ ടെക്‌നോളജി കമ്പനിയായ ആപ്പിളിന്റെ ചൈനീസ് മെയിൻ ലാന്റിലെ 42 റീട്ടെയിൽ സ്റ്റോറുകളിൽ 90 ശതമാനവും തിങ്കളാഴ്ച വീണ്ടും തുറന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ തു‍ടർന്ന് അടച്ചിട്ട സ്റ്റോറുകളും ഫാക്ടറികളുമെല്ലാം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

 

പകർച്ചവ്യാധിയെത്തുടർന്ന് താൽക്കാലികമായി അടച്ച 38 ആപ്പിൾ സ്റ്റോറുകൾ ആപ്പിൾ വീണ്ടും തുറന്നതായി സർക്കാർ നടത്തുന്ന ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. നാല് സ്റ്റോറുകൾ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. ജനുവരിയിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചത്.

 

ചൈനയിലെ കൊറോണ വൈറസ് നിയന്ത്രണവിധേയമായിരിക്കുകയാണ്. ചൈനയിലെ ഐഫോൺ നിർമാണ യൂണിറ്റുകൾ വീണ്ടും തുറക്കുമെന്ന ആപ്പിൾ സിഇഒ ടിം കുക്കിന്റെ പ്രസ്താവനയെ തുടർന്നാണ് വീണ്ടും തുറക്കാനുള്ള നീക്കം. പകർച്ചവ്യാധി ചൈനയിലെ സ്മാർട് ഫോൺ വിൽപ്പനയെ സാരമായി ബാധിക്കുമെന്ന മുൻ വിപണി പ്രവചനത്തിന് വിരുദ്ധമായി, ചില വിദഗ്ധർ അതിന്റെ പ്രതികൂല ഫലങ്ങൾ പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

അണുബാധ ഒഴിവാക്കുന്നതിനായി ജനങ്ങൾ വീട്ടിൽ തന്നെ കഴിയുമ്പോൾ സ്മാർട് ഫോണുകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു. താരതമ്യേന പഴയതോ മികച്ച രീതിയിൽ പ്രവർത്തിക്കാത്തതോ ആയ ഉപകരണങ്ങൾ അപ്‌ഗ്രേഡുചെയ്യാൻ മിക്കവരും താൽപര്യപ്പെടുന്നുണ്ടെന്നും സ്വതന്ത്ര ടെലികോം അനലിസ്റ്റ് ഫു ലിയാങ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com