ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡായ ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. ഗൂഗിളിന്റെ ആപ്പുകൾ ഒഴിവാക്കിയാണ് ഓണർ 9 എക്സ് പ്രോ അവതരിപ്പിച്ചത്. 17,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് വഴിയാണ് വിൽപ്പന. ബ്ലാക്ക്, ഫാന്റം പർപ്പിൾ കളർ വേരിയന്റുകളിൽ ഹാൻഡ്സെറ്റ് ലഭ്യമാകും. ആൻഡ്രോയിഡ് പ്ലേസ്റ്റോറിന് പകരം വാവെയുടെ ആപ് ഗ്യാലറിയാണ് ഫോണിലുളളത്.

ആഗോളതലത്തിൽ പുതിയ ആപ് ഗാലറിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്, ഈ ശ്രമങ്ങളും വിജയഗാഥയും ആവർത്തിക്കാമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഓണർ ഇന്ത്യ പ്രസിഡന്റ് ചാൾസ് പെങ് പറഞ്ഞു. മെയ് 21 മുതൽ 22 വരെ നടക്കുന്ന പ്രത്യേക വിൽപ്പന സമയത്ത്, റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കും. ആറുമാസം വരെ നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്.

2,340x1080 റെസല്യൂഷനിൽ 6.59 ഇഞ്ച് ഐപിഎസ്-എൽസിഡി ഫുൾവ്യൂ ഡിസ്‌പ്ലേയാണ് സ്മാർട് ഫോണിന്റെ സവിശേഷത. മുൻനിരയിലുള്ള 7nm കിരിൻ 810 എഐ ചിപ്‌സെറ്റാണ് ഓണർ 9 എക്സ് പ്രോയുടെ കരുത്ത്. വാവേയുടെ പുതിയ കംപ്യൂട്ടിങ് ആർക്കിടെക്ചറിൽ നിർമിച്ച ആദ്യത്തെ പ്രോസസ്സറാണ് ഇത്. ജിപിയു ടർബോ 3.0 സാങ്കേതികവിദ്യയും 6 ജിബി റാമും സ്മാർട് ഫോൺ സമന്വയിപ്പിക്കുന്നു. ഇത് ഉപയോക്താക്കളുടെ ഗെയിമിങ്, മൾട്ടി ടാസ്‌കിങ് അനുഭവം മെച്ചപ്പെടുത്തുകയും 256 ജിബി ഇന്റേണൽ സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കുകയും ചെയ്യുന്നു.

48 എംപി പ്രധാന ക്യാമറയും 8 എംപി സൂപ്പർ വൈഡ് ആംഗിൾ ക്യാമറയും (120 ഡിഗ്രി എഫ്ഒവി ഉള്ളത്) 2 എംപി ഡെപ്ത് അസിസ്റ്റ് ലെൻസും ഈ ഹാൻഡ്സെറ്റിലുണ്ട്. 16 എംപി എഐ പോപ്പ്-അപ്പ് സെൽഫി സമേരയും സ്മാർട് ഫോണിലുണ്ട്. ഇന്റലിജന്റ് ഓൾ-ഇൻ-വൺ സൊല്യൂഷൻ, എഐഎസ് സൂപ്പർ നൈറ്റ് മോഡ്, 4-ഇൻ -1 ലൈറ്റ് ഫ്യൂഷൻ ടെക്നോളജി, എഐ സ്റ്റബിലൈസേഷൻ, 102400 വരെ എത്തുന്ന ഐഎസ്ഒ ലെവൽ എന്നിവയാണ് നൈറ്റ് ഫൊട്ടോഗ്രഫിയുടെ പരിമിതികൾ കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് പരിഹാരങ്ങൾ. ടൈപ്പ് സി ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

English Summary: Honor 9X Pro with AppGallery launched in India for Rs 17,999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com