sections
MORE

ക്വാഡ് റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; സാംസങ് ഗാലക്‌സി എ31 ഇന്ത്യയിലെത്തി

samsung-galaxy-a31
SHARE

കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനത്തോടെ അവതരിപ്പിച്ച ഗാലക്‌സി എ30 ന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി എ31 ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ഭീമന്റെ പുതിയ സ്മാർട് ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. 6 ജിബി വരെ റാമുള്ള ഈ ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 പതിപ്പിൽ പ്രവർത്തിക്കുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റോറേജ് വിപുലീകരണത്തിനുള്ള പിന്തുണ, വേഗത്തിലുള്ള ചാർജിങ് പിന്തുണ എന്നിവ സാംസങ് ഗാലക്‌സി എ 31ന്റെ പ്രധാന സവിശേഷതകളാണ്.

ഗാലക്‌സി എ 31ന്റെ 6 ജിബി റാം, 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വേരിയന്റിനു 21,999 രൂപയാണ് വില. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ജൂൺ 4 മുതൽ വിൽപ്പനയ്‌ക്കെത്തി. ആമസോൺ, ഫ്ലിപ്കാർട്ട്, ബെനോ, സാംസങ് ഇന്ത്യ ഇസ്റ്റോർ എന്നിവയിലൂടെയും സാംസങ് ഓപ്പറ ഹൗസ് ഉൾപ്പെടെയുള്ള ഓഫ്‌ലൈൻ റീട്ടെയിലർമാർക്ക് പുറത്തും ഇത് ലഭ്യമാകും. സാംസങ് ഗാലക്‌സി എ 31 ലെ ലോഞ്ച് ഓഫറുകളിൽ സാംസങ് ഫിനാൻസ്, എൻ‌ബി‌എഫ്‌സി, ബാങ്കുകൾ എന്നിവയിൽ നിന്നുള്ള ഇഎംഐ ഓഫറുകൾ ഉൾപ്പെടുന്നു.

ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള യുഐ ഒഎസ്, 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, 6 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 65 SoC എന്നിവ പ്രധാന ഫീച്ചറുകളാണ്. എഫ് / 2.0 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ് / 2.4 ലെൻസുള്ള 5 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ക്യാമറ സജ്ജീകരണത്തിലുണ്ട്. സെൽഫികൾക്കായി മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറയുണ്ട്.

മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് സാംസങ് ഗാലക്‌സി എ 31 ന് ഉള്ളത്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ബയോമെട്രിക്കിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 15W ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്‌ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 31 പായ്ക്ക് ചെയ്യുന്നത്. സ്മാർട് ഫോണിൽ സാംസങ് പേ, സാംസങ് ഹെൽത്ത്, സാംസങ് നോക്‌സ് സവിശേഷതകളുമുണ്ട്.

English Summary: Samsung Galaxy A31 With Quad Rear Cameras

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA