sections
MORE

ആപ്പിളിന് വൻ തിരിച്ചടി, ഐഫോൺ ബാറ്ററി പ്രശ്നമുള്ളവർക്ക് 25 ഡോളർ നൽകും

apple-tim-cook
SHARE

ഉപഭോക്താക്കളുടെ പഴയ ഐഫോൺ മോഡലുകൾ മുൻ‌കൂട്ടി അറിയിക്കാതെ മന്ദഗതിയിലാക്കിയതിന് 25 ഡോളർ വീതം നൽകി 'ബാറ്ററിഗേറ്റിനെതിരായ ക്ലാസ്-ആക്ഷൻ കേസ് തീർപ്പാക്കാൻ ആപ്പിൾ സമ്മതിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിടുന്ന ആപ്പിള്‍ നേരത്തെ തന്നെ ഐഫോണ്‍ ഉപയോക്താക്കളോടു പരസ്യമായി മാപ്പു ചോദിച്ചിരുന്നു.

ക്ലെയിം നൽകാൻ യോഗ്യതയുള്ള ഓരോ ഐഫോൺ ഉടമയ്ക്കും ആപ്പിൾ ഏകദേശം 25 ഡോളർ ‌നൽകേണ്ടിവരും. കേസ് തീർപ്പാക്കാൻ ആപ്പിളിന് മൊത്തം 31 കോടി മുതൽ 50 കോടി ഡോളർ വരെ നൽകേണ്ടിവരുമെന്ന് ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലഭിച്ച ക്ലെയിമുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും ലഭിക്കുന്ന കൃത്യമായ തുക അൽപം വ്യത്യാസപ്പെടാം.

ഐഒഎസ് 10.2.1, ശേഷമുള്ള ഐഒഎസ് 11.2 അല്ലെങ്കിൽ അതിനുശേഷമുള്ള ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 7, 7 പ്ലസ്, എസ്ഇ എന്നീ മോഡലുകൾക്കാണ് ആപ്പിൾ സെറ്റിമെന്റ് അനുസരിച്ച് നഷ്ടപരിഹാരം നൽകുക. ഉപയോക്താക്കൾക്ക് ക്ലെയിം സമർപ്പിക്കുന്നതിന് നിർദ്ദിഷ്ട വെബ്‌സൈറ്റ് ഉണ്ട്. ക്ലെയിം ഓൺലൈനിലോ മെയിലിലോ ചെയ്യാം. എല്ലാ ക്ലെയിമുകളും ഓൺലൈനായി സമർപ്പിക്കുകയോ ഒക്ടോബർ 6 നകം ലെറ്റർ മെയിൽ വഴി അയക്കുകയോ ചെയ്യണം.

നിലവാരമില്ലാത്ത ബാറ്ററികളുള്ള ചില ഐഫോൺ മോഡലുകളെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മന്ദഗതിയിലാക്കിയതായി ആപ്പിൾ 2017 ൽ സമ്മതിച്ചിരുന്നു. അപ്രതീക്ഷിതമായി ഫോൺ പ്രവർത്തനം നിലയ്ക്കുന്നത് തടയുന്നതിനും ഉപകരണങ്ങളുടെ ആയുസ്സ് സംരക്ഷിക്കുന്നതിനും അപ്‌ഡേറ്റ് ആവശ്യമാണെന്ന് ഐഫോൺ നിർമാതാവ് പറഞ്ഞു.

ചില പഴയ ഐഫോൺ മോഡലുകൾ മനഃപൂർവ്വം മന്ദഗതിയിലാക്കിയതിന് ഫ്രാൻസിലെ ഉപഭോക്തൃ സംഘം ആപ്പിളിന് 25 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. ആപ്പിള്‍ തങ്ങളുടെ ഉപകരണങ്ങള്‍ മന്ദഗതിയിലാക്കുന്നുവെന്നു കാണിച്ച് ഇതിനകം തന്നെ നിരവധി പരാതികൾ കോടതിയിലെത്തിയിട്ടുണ്ട്.

തങ്ങളുടെ ഫോണ്‍ സ്ലോ ആയത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയായിരുന്നുവെന്ന് ആപ്പിള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ടതായിരുന്നു എന്നാണ് പരാതിക്കാരുടെ വാദം. കൂടാതെ ബാറ്ററി മാറ്റിവച്ചാല്‍ പ്രവര്‍ത്തനം പഴയപടിയാകുമെന്ന കാര്യവും തങ്ങളില്‍ നിന്നു മറച്ചു വച്ചു. ഇതറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ ബാറ്ററി മാറ്റുമായിരുന്നു, പുതിയ ഫോണ്‍ വാങ്ങേണ്ടി വരില്ലായിരുന്നു എന്നാണ് ഉപയോക്താക്കളുടെ നിലപാട്.

English Summary: Batterygate: Apple to pay $25 each to affected iPhone users

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA