ADVERTISEMENT

ഓഗസ്റ്റ് 19 ലോക ഫൊട്ടോഗ്രാഫി ദിനമാണ്. ഈ ദിവസം ലോകമെമ്പാടുമുളളവർ തങ്ങള്‍ എടുത്ത ചില മികച്ച ചിത്രങ്ങള്‍ ഫോട്ടോ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫ്‌ളിക്കര്‍, 500പിക്‌സ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ അപ്‌ലോഡു ചെയ്യാറുണ്ട്. ഒരു കാലത്ത് ക്യാമറ ഇല്ലാതെ ഫോട്ടോ എടുക്കാനാവില്ല എന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, സ്മാര്‍ട് ഫോണുകള്‍ അതെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. എച്ഡിആര്‍ മുതല്‍ ബ്ലെന്‍ഡിങ് അടക്കമുള്ള മോഡുകള്‍, തുടങ്ങി നിരവധി ഫീച്ചറുകള്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയെ പല മേഖലകളിലും മുന്നോട്ടു നയിക്കുകയാണ്. മികച്ച ചിത്രങ്ങളെടുക്കാന്‍ ക്യാമറ ഇല്ലെന്ന പരാതി ആരും പറയേണ്ട കാര്യമില്ല. തരക്കേടില്ലാത്ത ഫോട്ടോ എടുക്കുന്ന ഇന്ന് ഇന്ത്യയില്‍ ലഭ്യമായ 40,000 രൂപയില്‍ താഴെയുള്ള ചില ഫോണുകള്‍ പരിശോധിക്കാം. എന്നാല്‍, ഏതു തരം ഫോട്ടോകളാണ് എടുക്കുന്നത് എന്നതനുസരിച്ച് ഓരോ മോഡലിന്റെയും ശേഷിയും വ്യത്യസ്തമായിരിക്കും എന്നും ഓര്‍ക്കണം. ഉദാഹരണത്തിന് നൈറ്റ് മോഡില്‍ പിക്‌സല്‍ ആണ് രാജാവ്. ഫോട്ടോ എടുത്താല്‍ മാത്രം പോരാ, അല്‍പ്പം മിനുക്കു പണികള്‍ കൂടെ നടത്തണമെന്നുളളവര്‍ ഉപയോഗിക്കേണ്ട ചില എഡിറ്റിങ് ആപ്പുകളെക്കുറിച്ചും പറയാം.

 

10,000 രൂപയില്‍ താഴെയുള്ള മികച്ച ക്യാമറാ ഫോണുകള്‍

 

∙ റിയല്‍മി സി3

 

റിയല്‍ മി സി3യുടെ തുടക്ക വേരിയന്റ വില 8,999 രൂപയാണ്. അത്യാവശ്യം പ്രകാശമുള്ള ഇടങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ മികച്ച രീതിയില്‍ ലഭിക്കുന്ന ഫോണുകളിലൊന്നാണിത്. എന്നാല്‍, വെളിച്ചക്കുറവിലേക്കു മാറുമ്പോള്‍ ഫോണിന്റെ മികവു കുറവ് തെളിയുകയും ചെയ്യുന്നു. തരക്കേടില്ലാത്ത മാക്രോ ഷോട്ടുകളും കിട്ടും.

moto-macro

 

∙ മോട്ടറോള വണ്‍ മാക്രോ

 

മോട്ടറോള വണ്‍ മാക്രോ  9,999 രൂപയ്ക്കു വാങ്ങാം. മിക്ക സാഹചര്യങ്ങളിലും മികച്ച ഫോട്ടോ എടുക്കുന്നു. മികച്ച കളറും വിശദാശംങ്ങളും പിടിച്ചെടുക്കുന്ന ഈ മോഡല്‍ ചിലര്‍ക്ക് വളരെ ഇഷ്ടപ്പടും. ഐപിഎക്‌സ്2 റെയ്റ്റിങ് അടക്കമുള്ള ഫീച്ചറുകള്‍ പലര്‍ക്കും ആകര്‍ഷകമായിരിക്കും. ഫോണിന്റെ പേരിനു കൂടെയുള്ള മാക്രോ ആണ് ഈ മോഡലിനെ വേര്‍തിരിച്ചു നിർത്തുന്നത്. ചെറിയ വസ്തുക്കളുടെ ഫോട്ടോ എടുക്കുന്ന മാക്രോ മോഡ് വില കുറഞ്ഞ മോഡലുകളില്‍ തരക്കേടില്ലാതെ കൊണ്ടുവന്നിരിക്കുന്നത് ഈ ഫോണിലാണ്. 2എംപി ചിത്രങ്ങളാണ് മാക്രോ മോഡില്‍ എടുക്കാനാകുന്നതെങ്കിലും അവയുടെ ഷാര്‍പ്‌നെസും നിറവും ആകര്‍ഷകമാണ്.

realme-x2-

 

20,000 രൂപയില്‍ താഴെയുള്ള മോഡലുകള്‍

samsung-galaxy-m31

 

∙ റിയല്‍മി എക്‌സ്2

 

അമോലെഡ് ഡിസ്‌പ്ലേ അടക്കമുള്ള ഫീച്ചറകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ മോഡലിന്റെ പിന്‍ ക്യാമറാ സിസ്റ്റത്തില്‍ 64എംപി സെന്‍സറടക്കം നാലു ക്യാമറകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രധാന ക്യാമറ മിക്ക ലൈറ്റിങ്ങിലും മികച്ച ചിത്രങ്ങള്‍ തരുന്നു. അള്‍ട്രാ വൈഡ്, മാക്രോ ലെന്‍സുകള്‍ അത്ര മികച്ചവയല്ല. പോര്‍ട്രെയ്റ്റ് ഷോട്ടുകളും തരക്കേടില്ല.

 

∙ സാംസങ് ഗാലക്‌സി എം31എസ്

oneplus-nord

 

തുടക്ക വില 19,499 രൂപയാണ് സാംസങ് ഗാലക്‌സി എം31എസിന്. മികച്ച ക്യാമറാ സിസ്റ്റമാണ് ഇതിനു നല്‍കിയിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആല്‍പ്പം ഓവര്‍ സാച്ചുറേറ്റഡാണ് ചിത്രങ്ങള്‍. ചിലര്‍ക്ക് അത്തരം ചിത്രങ്ങളോടാണ് പ്രീയം. അള്‍ട്രാ വൈഡ് ലെന്‍സും തരക്കേടില്ല. രാത്രി ചിത്രങ്ങള്‍ അത്ര മികവുറ്റവയായിരുന്നല്ല.

 

30,000 രൂപയില്‍ താഴെ

Pixel-3a

 

∙ ഒപ്പോ റെനോ 2

iphone-se

 

മിക്ക സാഹചര്യങ്ങളിലും കൃത്യതയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ എടുക്കുന്ന ഫോണാണ് 25,000 രൂപ വിലയുള്ള ഒപ്പോ റെനോ 2. അതിന്റെ 20 എക്‌സ് സൂം വേണ്ടത്ര മികവു പുലര്‍ത്തുന്നുവെന്നു പറയാനാവില്ലെങ്കിലും മൊത്തം പ്രകടനം മോശമല്ല.

 

∙ വണ്‍പ്ലസ് നോര്‍ഡ്

 

വണ്‍പ്ലസിന്റെ ഏറ്റവും വില കുറഞ്ഞ ഫോണായ നോര്‍ഡ് മോഡല്‍ 24,999 രൂപ മുതല്‍ വാങ്ങാം. ഇതിന് 5ജി അടക്കമുള്ള പല ഫീച്ചറുകളും ഉണ്ട്. ലഭിക്കുന്ന ചിത്രങ്ങളുടെ കളര്‍ മികച്ചതായിരിക്കണം എന്നുള്ളവര്‍ക്ക് പരിഗണക്കാവുന്ന മോഡലുകളിലൊന്നാണിത്. വെളിച്ചക്കുറവില്‍ അത്ര മികവില്ലെങ്കിലും മാക്രോ തരക്കേടില്ലെന്നു പറയാം.

 

40,000 രൂപയയില്‍ താഴെ

 

∙ പിക്‌സല്‍ 3എ

 

പിക്‌സല്‍ മോഡലുകള്‍ വെളിച്ചക്കുറവില്‍ ചിത്രങ്ങളെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് വളരെ നല്ല റിസള്‍ട്ടുകള്‍ നല്‍കുന്നു. ഏകദേശം 30,999 രൂപയ്ക്ക് വാങ്ങാവുന്ന ഈ ഫോണിന്റെ നൈറ്റ് മോഡ് വളരെ മികവുറ്റതാണ്. മിക്കവാറും എല്ലാ നിര്‍മാതാക്കളെയും അപേക്ഷിച്ച് ഒരുപടി മുന്നിലാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ നൈറ്റ് മോഡിന്റെ കാര്യത്തില്‍. പകല്‍ എടുക്കുന്ന ചിത്രങ്ങളും മികച്ചവ തന്നെ.

 

∙ ഐഫോണ്‍ എസ്ഇ (2020)

 

തുടക്ക വേരിയന്റിന് 42,500 രൂപയാണ് എംആര്‍പി ഇട്ടിരുന്നതെങ്കിലും ഇപ്പോള്‍ മിക്ക ഓണ്‍ലൈന്‍ വില്‍പ്പനക്കാരും 40,000 രൂപയില്‍ താഴെയാണ് വില്‍ക്കുന്നത്. പുതിയ എല്ലാ ഐഫോണുകളെയും പോലെ 12എംപി  സെന്‍സറാണ് ഈ ഫോണിനുള്ളത്. പുതിയ പ്രീമിയം മോഡലുകളെപ്പോലെയല്ലാതെ ഒറ്റ പിന്‍ ക്യാമറയെ ഉള്ളു. എന്നാല്‍, ആ ക്യാമറ ആപ്പിളിന്റെ എ13 ബയോണിക് പ്രോസസറുമൊത്തു പ്രവര്‍ത്തിക്കുമ്പോള്‍ മികവുറ്റ ചിത്രങ്ങള്‍ ലഭിക്കുന്നു.

 

സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്കെല്ലാമുള്ള പ്രധാന പ്രശ്‌നം അവ ചിത്രങ്ങളെ ബൂസ്റ്റു ചെയ്യുന്നു എന്നതാണ്. ഇത് ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടമാകില്ല. ഓരോരുത്തരുടെയും സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമാകയാല്‍, അവരവര്‍ക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള ചിത്രങ്ങളെടുക്കുന്ന ഫോണുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

 

ഫോട്ടോ എഡിറ്റിങ് ടൂളുകള്‍

 

ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ക്യാമറാ ഫോണുകള്‍ കണ്ടെത്തുക എന്നത് ശ്രമകരമാണ്. എന്നാല്‍, എഡിറ്റിങ് സോഫ്റ്റ്‌വെയറുകളുടെ കഥ വേറെയാണ്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭിക്കുന്ന ചില മികച്ച ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ ഇതാ:

 

∙ ലൈറ്റ്‌റൂം

 

ഫോട്ടോ എഡിറ്റിങ് രംഗത്തെ ഭീമന്‍ അഡോബിയുടെ കരുത്തന്‍ ആപ്പാണ് ലൈറ്റ്‌റൂം. നിങ്ങളുടെ ഫോണ്‍ ക്യാമറയിലെടുക്കുന്ന ഫോട്ടോകള്‍ കൂടാതെ ഡിഎസ്എല്‍ആറുകളിലും മറ്റും എടുക്കുന്ന ചിത്രങ്ങള്‍ പോലും മിനുക്കാന്‍ ലൈറ്റ്‌റൂം ഉപയോഗിക്കാം. ആന്‍ഡ്രോയിഡില്‍ ആപ്പ് 79 എംബിയാണ് സൈസെങ്കില്‍ ഐഒഎസില്‍ 214എംബി വരും.

 

∙ ഫൂഡി

 

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ അപ്‌ലോഡു ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ഫൂഡി (Foodie) നിങ്ങള്‍ക്കായി ഇറക്കിയ ആപ്പാണ്. 30 ഫില്‍റ്ററുകള്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡില്‍ 83 എംബിയും ഐഒഎസില്‍ 117.6 എംബിയുമാണ് സൈസ്.

 

∙ സ്‌നാപ്‌സീഡ്

 

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സ്‌നാപ്‌സീഡ് മികച്ച പ്രകടനം നടത്തുന്ന ഫോട്ടോ എഡിറ്ററാണ്. തുടക്കക്കാര്‍ക്കു പോലും തങ്ങളുടെ ഫോട്ടോ മാറ്റിയെടുക്കാനുതകുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡില്‍ 24എംബിയാണ് സൈസെങ്കില്‍, ഐഒഎസില്‍ 95.8 എംബിയുണ്ട്.

 

∙ കൊളാഷ് മെയ്ക്കര്‍

 

എടുത്ത പല ചിത്രങ്ങള്‍ ഒരുമിപ്പിക്കണമെങ്കില്‍ എന്തു ചെയ്യും? കൊളാഷ്‌മെയ്ക്കറിന്റെ സഹായം തേടി അവ എളുപ്പത്തില്‍ ഒറ്റച്ചിത്രമാക്കാന്‍ ആര്‍ക്കും സാധിക്കും. 10,000 ലേഔട്ടുകളാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇതത്ര പിടിച്ച മട്ടില്ല. എന്നാല്‍, ഐഒഎസില്‍ ഇതൊരു ഹിറ്റാണ്. ഐഒഎസില്‍ 246.1എംബിയാണ് സൈസ്.

 

∙ പ്രിസ്മ

 

തുടക്ക ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പ്രിസ്മ ഉപയോഗിച്ചു നോക്കുന്നതു നന്നായിരിക്കും. 300ലേറെ ആര്‍ട്ട് സ്‌റ്റൈലുകളാണ് ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡില്‍ വെറും 15എംബി സ്ഥലമേ ഇത് അപഹരിക്കുകയുമുള്ളു. എന്നാല്‍, ഐഒഎസില്‍ 63 എംബി സ്‌പെയ്‌സ് നല്‍കണം.

 

English Summary: Some phones to buy on Photography Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com