ADVERTISEMENT

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡിന്റെ പുതിയ ഹാൻഡ്സെറ്റ് പോക്കോ എക്സ്3 ഇന്ത്യയിലെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യുട്യൂബിലും തത്സമയം സംപ്രേഷണം ചെയ്ത വെർച്വൽ ഇവന്റിലൂടെയാണ് പോക്കോ എക്സ് 3 അവതരിപ്പിച്ചത്. പോക്കോ എക്സ് 2 ന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഈ മാസം ആദ്യം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോ എക്സ് 3 എൻ‌എഫ്‌സിയുടെ ചെറിയ മാറ്റങ്ങളോടെയുള്ള വേരിയന്റാണിത്. പോക്കോ എക്സ് 3 ന്റെ ഇന്ത്യൻ വേരിയന്റ് മൂന്ന് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലുമാണ് വരുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന.

 

poco-x3-1

പോക്കോ എക്സ് 3 ന്റെ (6 ജിബി + 64 ജിബി സ്റ്റോറേജ്) അടിസ്ഥാന വില 16,999 രൂപയാണ്. 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 18,499 രൂപയും 8 ജിബി + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് ടയർ വേരിയന്റിന് 19,999 രൂപയുമാണ് വില. രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത് - കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ. സെപ്റ്റംബർ 29 മുതൽ ഉച്ചയ്ക്ക് 12 ന് ഹാൻഡ്സെറ്റുകൾ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.

 

poco-x3

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന് ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാം. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാംപിൾ റേറ്റ്, എച്ച്ഡിആർ 10 സർട്ടിഫിക്കേഷൻ. കോർണിങ് ഗോറില്ല ഗ്ലാസ് 5 ആണ് ഇത് പരിരക്ഷിച്ചിരിക്കുന്നത്. പോക്കോ എക്സ് 3യുടെ മറ്റൊരു ശക്തി ഒക്ടാ കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 732 ജി ആണ്.

 

ഫോട്ടോകളും വിഡിയോകളും പകർത്താനായി പോക്കോ എക്സ് 3 ന് ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. ഇതിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 13 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ക്യാമറകൾ. മുൻവശത്ത് ഒരു 20 മെഗാപിക്സൽ സെൻസർ ലഭിക്കും. ഇത് ഹോൾ-പഞ്ച് കട്ടൗട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്.

 

മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബിയുടെ യുഎഫ്എസ് 2.1 ഓൺബോർഡ് സ്റ്റോറേജാണ് പോക്കോ എക്സ് 3 ന് ലഭിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, 4 ജി, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ് 3 ന്റെ പിന്തുണ. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്.

 

English Summary: Poco X3 arrives in India: Snapdragon 732G SoC, 120Hz display

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com