ADVERTISEMENT

സ്മാർട് ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ഈ വർഷത്തെ ഐഫോൺ മോഡലുകളുടെ വില വിവരങ്ങൾ ഓൺലൈനിൽ ചോർന്നു. ചൈനീസ് സോഷ്യല്‍മീഡിയ വഴിയാണ് പുറത്തായത്. ഒക്ടോബർ 13 നാണ് പുതിയ ഐഫോൺ 12 മോഡലുകൾ വിപണിയിലെത്തിക്കുക. കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് ( ഇന്ത്യൻ സമയം രാത്രി 10:30) ചടങ് നടക്കുക. എന്നാൽ, ഇതിനിടെയാണ് പുതിയ ഫോൺ സീരീസിനെക്കുറിച്ച് ആപ്പിൾ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രശസ്ത ചൈനീസ് ടിപ്‌സ്റ്റർ @Kang ആണ് വിലയും ലഭ്യതയും ഉൾപ്പെടെ പ്രധാന ഐഫോൺ 12 വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ ഒരു പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

 

വരാനിരിക്കുന്ന ഐഫോൺ 12 ലൈനപ്പിന്റെ ഏറ്റവും വിശദമായ ലീക്കുകളിലൊന്നാണ് വെയ്‌ബോ പോസ്റ്റിലൂടെ കാങ് നടത്തിയിരിക്കുന്നത്. നാല് പുതിയ ഐഫോൺ 12 മോഡലുകൾ ഉണ്ടാകുമെന്നാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്. ഐഫോൺ 12 മിനിയുടെ അടിസ്ഥാന മോഡൽ, 64 ജിബി മോഡലിന് വില 699 ഡോളർ (ഏകദേശം 51,100 രൂപ) ആയിരിക്കും. 5.4 ഇഞ്ച് ഹാൻഡ്സെറ്റ് കറുപ്പ്, വെള്ള, നീല, പച്ച, ചുവപ്പ് നിറങ്ങളിൽ ലഭ്യമാകും.

 

ഐഫോൺ 12 ന്റെ അടിസ്ഥാന മോഡലിന് 799 ഡോളർ (ഏകദേശം 58,400 രൂപ) വില പ്രതീക്ഷിക്കുന്നു. 6.1 ഇഞ്ച് ഫോൺ കറുപ്പ്, വെള്ള, നീല, പച്ച, ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഐഫോൺ 12 പ്രോയ്ക്ക് അടിസ്ഥാന മോഡലിന് 999 ഡോളർ (ഏകദേശം 58,400 രൂപ) വില പ്രതീക്ഷിക്കുന്നു. 6.1 ഇഞ്ച് ഹാൻഡ്സെറ്റ് ഗോൾഡ്, സിവൽവർ, ഗ്രാഫൈറ്റ്, നീല ഓപ്ഷനുകളിൽ ലഭ്യമാണ്. ഐഫോൺ 12 പ്രോ മാക്‌സിന് അടിസ്ഥാന മോഡലിന് 1,099 ഡോളർ (ഏകദേശം 80,350 രൂപ) വില പ്രതീക്ഷിക്കുന്നു. 6.7 ഇഞ്ച് ഹാൻഡ്സെറ്റ് ഗോൾഡ്, സിൽവർ, ഗ്രാഫൈറ്റ്, നീല ഓപ്ഷനുകളിൽ ലഭ്യമാണ്.

 

നാല് ഐഫോൺ 12 മോഡലുകളിലും സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേകളും 5ജി സപ്പോർട്ടും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, യുഎസ് മോഡലുകൾക്ക് മാത്രമേ വേഗമേറിയ എംഎം വേവ് സ്റ്റാൻഡേർഡ് ഉണ്ടാകൂ. എല്ലാ ഫോണുകൾക്കും ഡോൾബി വിഷൻ നേരിട്ട് ഷൂട്ട് ചെയ്യാൻ കഴിയും, മാത്രമല്ല 15W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യും. ഐഫോൺ 12, ഐഫോൺ 12 മിനി 64 ജിബി, 128 ജിബി, 256 ജിബി ഓപ്ഷനുകളിൽ എത്തും, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് മോഡലുകളിലും ലഭ്യമാകും.

 

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയ്ക്ക് പ്രൈമറി, അൾട്രാവൈഡ് ഷൂട്ടർ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം ലഭിക്കും. ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയ്ക്ക് പ്രാഥമിക, അൾട്രാവൈഡ്, ടെലിഫോട്ടോ ക്യാമറയും ലിഡാറും ലഭിക്കും. ഐഫോൺ 12 പ്രോയേക്കാൾ 47 ശതമാനം വലിയ സെൻസറും ഐഫോൺ 12 പ്രോ മാക്‌സിന് ലഭിക്കും.

 

ഐഫോൺ 12 പ്രോയിലെ 4x ഒപ്റ്റിക്കൽ സൂമിന് വിപരീതമായി ഐഫോൺ 12 പ്രോ മാക്‌സിന് 5x ഒപ്റ്റിക്കൽ സൂം ഉണ്ടെന്നും പറയപ്പെടുന്നു. നാല് ഫോണുകൾക്കും മികച്ച ഡീപ് ഫ്യൂഷൻ, നൈറ്റ് മോഡുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് എച്ച്ഡിആർ സ്മാർട്ട് എച്ച്ഡിആർ 3 ആയി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

 

ഐഫോൺ 12 മിനിക്കുള്ള പ്രീ-ഓർഡറുകൾ നവംബർ 6 അല്ലെങ്കിൽ 7 മുതൽ ആരംഭിക്കും, നവംബർ 13 അല്ലെങ്കിൽ 14 ന് വിൽപ്പനയ്‌ക്കെത്തും. ഐഫോൺ 12, 12 പ്രോ എന്നിവയ്ക്ക് സമാനമായത് ഒക്ടോബർ 16 അല്ലെങ്കിൽ 17 ആണ്. ഇതിന്റെ ലഭ്യത ഒക്ടോബർ 23 അല്ലെങ്കിൽ 24 ആയിരിക്കും. ഐഫോൺ 12 പ്രോ മാക്സ് നവംബർ 20 അല്ലെങ്കിൽ 21 തീയതികളിൽ വിൽപ്പനയ്‌ക്കെത്തും. മുൻകൂട്ടി ഓർഡറുകൾ നവംബർ 13 അല്ലെങ്കിൽ 14 മുതൽ ആരംഭിക്കും.

 

English Summary: iPhone 12 Series Price, Specifications Surface Ahead of October 13 Launch Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com