ADVERTISEMENT

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ വിവോ ഇന്ത്യയിൽ പുതിയ ഹാൻഡ്സെറ്റ് വൈ 31 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മികച്ച ഫീച്ചറുകളുള്ള ഫോണാണിത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,490 രൂപയാണ്. 1 ടിബി വരെ സ്റ്റോറേജ് വിപുലീകരിക്കാം. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, മറ്റു റീട്ടെയിൽ സ്റ്റോറുകളിലും ഹാൻഡ്സെറ്റ് ലഭിക്കും.

 

6.58 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആപ്ലിക്കേഷനുകളും ഗെയിമുകളും കൈകാര്യം ചെയ്യുന്നതിന് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 662 എസ്ഒസി ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6-സീരീസ് പ്രോസസറിനു പുറമെ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൻടച്ച് ഒഎസ് 11 ഉം ഫോണിലുണ്ട്.

 

48 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മറ്റൊരു പ്രത്യേകത. 2 മെഗാപിക്സൽ ബോകെ ക്യാമറയുമുണ്ട്. പിൻ ക്യാമറയ്‌ക്കായി ഒരു സൂപ്പർ നൈറ്റ് മോഡും കാണാം. ഇതോടൊപ്പം പിൻ ക്യാമറയിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ (ഇഐഎസ്) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. മുൻവശത്ത്, വ്യക്തമായ സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

18W ഫാസ്റ്റ് ചാർജിങ് സൊല്യൂഷൻ ഉപയോഗിച്ച് വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 5000 എംഎഎച്ച് ബാറ്ററി പായ്ക്കും ഫോണിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോൺ വാഗ്ദാനം ചെയ്യുന്നു.

 

English Summary: Vivo Y31 launched in India with 48MP triple cameras, 5000mAh battery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com