ADVERTISEMENT

എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 5.4 ഫോണ്‍ ഇന്ത്യയിലെത്തി. പോളാര്‍ നൈറ്റ്, ഡസ്‌ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4 ഫ്‌ളിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവയില്‍ മാത്രമായിരിക്കും ലഭ്യമാവുക. 4ജിബി റാം/64ജിബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 13,999 രൂപയും, 6ജിബി/64 ജിബി വേരിയന്റിന് 15,499 രൂപയുമാണ് വില.

 

നോക്കിയ 5.4 വാങ്ങുന്ന ജിയോ വരിക്കാർക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000 രൂപയുടെ ഉടന്‍ ക്യാഷ്ബാക്കും, പങ്കാളികളില്‍ നിന്നുള്ള 2000 രൂപയുടെ വൗച്ചറുകളും ആനൂകൂല്യങ്ങളില്‍ ഉള്‍പ്പെടും. പുതിയതും നിലവിലുള്ളതുമായ ജിയോ വരിക്കാര്‍ക്ക് ഈ ഓഫര്‍ ബാധകമായിരിക്കും. 

 

ഷട്ടര്‍ ലാഗ് പൂര്‍ണമായും ഇല്ലാതാക്കുന്ന, 48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയോടെ നവീകരിച്ച പുതിയ നോക്കിയ 5.4 പ്രൊഫഷണല്‍ കളര്‍ ഗ്രേഡിങ്ങോടെയുള്ള നവീന റെക്കോര്‍ഡിങ് ശേഷി, ഹോം മൂവികള്‍ക്കും വര്‍ക്ക് വിഡിയോകള്‍ക്കും സിനിമാറ്റിക് അനുഭവം നല്‍കും. 60 എഫ്പിഎസാണ് വിഡിയോ റെക്കോര്‍ഡിങ് ശേഷി. രണ്ടു വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനും, മൂന്ന് വര്‍ഷം പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ 5.4 ഉപഭോക്താക്കാള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസര്‍, കൂടുതല്‍ വേഗവും കൂടുതല്‍ ബാറ്ററി ലൈഫും മികച്ച ഇമേജിങും വര്‍ധിച്ച പ്രകടനവും ഉറപ്പാക്കും. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് (4000 എംഎഎച്ച്) മറ്റൊരു സവിശേഷത. കട്ടിയേറിയ പോളികാര്‍ബണേറ്റ് ബോഡിക്കൊപ്പം 6.39 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 16 എംപി ഫ്രണ്ട് ക്യാമറ, ഓസോ സ്‌പേഷ്യല്‍ ഓഡിയോ എന്നിവയുമുണ്ട്.

 

തടസ്സമില്ലാത്ത ചിത്രീകരണ അനുഭവം തേടുന്ന വിഡിയോഗ്രാഫര്‍മാര്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും പുതിയ ഫോണ്‍. കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ ഫാമിലി ലിങ്ക് ആപ്പ് സഹായകരമാവും. ഫോണില്‍ ഡിജിറ്റല്‍ അടിസ്ഥാന നിയമങ്ങള്‍ സജ്ജീകരിക്കാനും അവയുടെ ഉപയോഗം നിരീക്ഷിക്കാനും ആപ് ഉപഭോക്താക്കളെ സഹായിക്കും. ഇതിനുപുറമെ, ഗൂഗിള്‍ അസിസ്റ്റന്റിലൂടെയും സഹായം തേടാം. ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും, ആന്‍ഡ്രോയിഡ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്ന നോക്കിയ സ്മാര്‍ട് ഫോണുകള്‍ അകത്തും പുറത്തും മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്. 2020ലെ ബ്രാന്‍ഡ് ട്രസ്റ്റ് റാങ്കിങ്ങില്‍ നോക്കിയ സ്മാര്‍ട് ഫോണുകള്‍ ഒന്നാം സ്ഥാനത്തായിരുന്നു.

 

തിരക്കേറിയ ആധുനിക ജീവിതത്തിന്റെ ആവശ്യകതകള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് തങ്ങള്‍ നോക്കിയ 5.4 നിര്‍മിച്ചിരിക്കുന്നതെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. ഏറെ സവിശേഷതകളോടെ എത്തുന്ന നോക്കിയ 5.4, ആധുനിക ഇന്ത്യക്കാര്‍ക്ക് ഒരു തികഞ്ഞ കൂട്ടാളിയാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

English Summary: Nokia 5.4 goes on sale in India, on Flipkart and Nokia.com phones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com