ADVERTISEMENT

30,000 രൂപയ്ക്കുമേൽ വിലയുള്ള പ്രീമിയം മൊബൈൽ ഫോൺ വിപണിയിൽ കളിക്കാനാണ് വൺപ്ലസിന് എപ്പോഴും ഇഷ്ടം. അല്‌പം താഴ്ന്ന വിലയിൽ നോർഡ് കൊണ്ടുവന്നപ്പോഴും പ്രീമിയം സ്വഭാവം ഏറെ താഴ്ത്താൻ വൺ പ്ലസ് തയാറായില്ല. ഇപ്പോൾ അൾട്രാ പ്രീമിയം വിഭാഗത്തിലും വൺ പ്ലസിന് വളരെ മികച്ച സ്ഥാനമാണുള്ളത്. ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്ന ‘വൺ പ്ലസ് 9 പ്രോ’ കമ്പനിയുടെ ഡിഎൻഎ പൂർണമായും ഉൾക്കൊള്ളുന്നതുതന്നെ.

 

ഏറ്റവും പുതിയ പ്രോസസറുകളിലൊന്നായ സ്നാപ്ഡ്രാഗൻ 888 8–കോർ ഉപയോഗിക്കുന്ന 9 പ്രോ മോഡലിന് 8 ജിബി, 12 ജിബി റാം പതിപ്പുകളുണ്ട്.  ആൻഡ്രോയ്ഡ് 11 അടിസ്ഥാനമായുള്ള ഓക്സിജൻ ഒഎസ് ആണിതിന്. വളരെ സ്മൂത്തായ പ്രകടനം കാഴ്ചവയ്ക്കുന്ന ഫോൺ.

 

കമ്പനി പ്രത്യേക ശ്രദ്ധ പതിപ്പിച്ച മറ്റൊരു വിഭാഗമാണ് ക്യാമറ. രാജ്യാന്തര ക്യാമറ കമ്പനിയായ ഹാസെൽ ബ്ലാഡുമായി സഹകരിച്ച് ക്യാമറയുടെ കോൺട്രാസ്റ്റും കളർ പ്രോസസിങ്ങുമൊക്കെ ക്രമീകരിച്ചു. ‘തികച്ചും നാച്ചുറൽ’ എന്നു പറയാവുന്ന ചിത്രങ്ങൾ ഉറപ്പാക്കാൻ ഇതു സഹായിച്ചു. സോണിയുടേതാണു ക്യാമറ സെൻസറുകൾ. 48 മെഗാപിക്സൽ മെയിൻ ക്യാമറയും 50 എംപി അൾട്രാവൈഡ്/മാക്രോ ലെൻസും 8എംപി ടെലിഫോട്ടോ ലെൻസും 2 എംപി മോണോക്രോം ലെൻസുമാണുള്ളത്. സെൽഫി ക്യാമറ 16 എംപി. വിഡിയോ ചിത്രീകരണം 4കെയും കടന്ന് 8കെ ക്വാളിറ്റി വരെ ഉറപ്പാക്കുന്നു. പിന്നിലെ ക്യാമറകൾ ഇടത്തേയറ്റത്ത് ചതുര ഫ്രെയിമിലാണു ക്രമീകരിച്ചിരിക്കുന്നത്. മുന്നിലും ഇടത്തേയേറ്റത്താണ് പഞ്ച് ഹോൾ ക്യാമറ.

 

ചിത്രീകരണത്തിനു മാത്രമല്ല, ചിത്രങ്ങൾ കാണുന്നതിനും ഉയർന്ന നിലവാരം വൺ പ്ലസ് 9 പ്രോയിലുണ്ട്. 120 ഹെട്സ് വരെ സ്ക്രീൻ റിഫ്രെഷ് റേറ്റ് നമുക്കു തിരഞ്ഞെടുക്കാം.  ഒഎൽഇഡി ഡിസ്പ്ലേയ്ക്ക് വൈദ്യുതി കുറച്ചുമതിയെന്നു കമ്പനി പറയുന്നു.

4500 എംഎഎച്ച് ബാറ്ററിയും 65 വാട്സ് അതിവേഗ ചാർജിങ്ങും (ഫുൾ ചാർജിന് ഏതാണ്ട് 30 മിനിറ്റ്) 50 വാട്സ് വയർലെസ് ചാർജിങ്ങും (ഫുൾ ചാർജിന് 45 മിനിറ്റ്) ഒരുക്കിയിട്ടുണ്ട്.  

 

വശങ്ങളിലേക്കു സ്ക്രീൻ വളഞ്ഞിരിക്കുന്നതരം ഡിസൈൻ ആണെങ്കിലും ആ കർവ് വളരെ കുറവാണ്. കയ്യിൽ സുരക്ഷിതമായിരിക്കാവുന്ന രൂപകൽപനയാണ് 6.7ഇഞ്ച് സ്ക്രീനുള്ള ഫോണിന്. 197 ഗ്രാം ഭാരം. അലുമിനിയം ഫ്രെയിമിൽ ഗോറില്ല ഗ്ലാസ് മുൻ–പിൻ ബോഡി പാനലുകൾ. പൊടിയും വെള്ളവും തടയുന്ന കാര്യത്തിൽ ഐപി 68 റേറ്റിങ് ഉണ്ട്. ഗെയിമിങ്ങിന് പ്രത്യേക മോഡ് നൽകിയിട്ടുണ്ട്. ചില ഗെയിമുകൾ ഉയർന്ന സ്ക്രീൻ റിഫ്രെഷ് റേറ്റിൽ പ്രവർത്തിക്കും. ഗെയിമിങ്ങിന് സ്ക്രീൻ ടച് വേഗം കൂട്ടാൻ ഹൈപ്പർ ടച് എന്ന, സെൻസിറ്റിവിറ്റി കൂട്ടുന്ന സംവിധാനവുമുണ്ട്. 8ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 64,999 രൂപയും 12ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 69,999 രൂപയുമാണു വില.

 

മികച്ച ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറുമുള്ളതും വൺപ്ലസിന്റെ വർഷം തോറുമുള്ള ‘പുതുക്കലിന്റെ’ ഗുണമുള്ളതുമായ ഫോണാണ് 9 പ്രോ. അൽപം താഴ്ന്ന വിലയിൽ, അൽപം താഴ്ന്ന ഫീച്ചറുകളോടെ വൺ പ്ലസ് 9 മോഡലും കിട്ടും.

 

English Summary: OnePlus 9 Pro Review - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com