sections
MORE

സിംപിളാണ്, പവർഫുള്ളും

SHARE

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡലുകളിലൊന്നാണ് എ5. വിപണിയിൽ ഏറ്റവുമധികം വിറ്റഴിയുന്നത് 20000 രൂപയിൽത്താഴെ വിലയുള്ള ഫോണുകളാണ്. ആ വിഭാഗത്തിൽ മോഡലുകളുടെ നീണ്ട നിരയുമുണ്ട്. 13490– 15990 രൂപ നിലവാരത്തിൽ എത്തുന്ന ഓപ്പോ എ54 ശ്രേണി, വിഭാഗത്തിലെ കസ്റ്റമേഴ്സിന്റെ എല്ലാ താല്‍പര്യങ്ങളും കണക്കിലെടുത്തുള്ളതാണ്. സൗന്ദര്യത്തിനു സൗന്ദര്യം, ബാറ്ററിക്കു ബാറ്ററി, പെർഫോമൻസിനു പെർഫോമൻസ്.. ഒന്നിലും നിരാശപ്പെടുത്താത്ത ഫോർമുലയാണിതിന്റേത്.

∙ റാം, സ്റ്റോറേജ്

4 ജിബി, 6ജിബി റാം വേരിയന്റുകളിലും 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും എ54 കിട്ടും. സ്്റ്റോറേജ് അതുകൊണ്ടും തൃപ്തിയാകുന്നില്ലെങ്കില്‍ 256 വരെ ഉയർത്താൻ മൈക്രോ എസ്ഡി ഉപയോഗിക്കാം.

oppo-a54

∙ ബാറ്ററി

5000 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. പവർ സേവിങ് മോഡും സൂപ്പർ പവർ സേവിങ് മോഡും ഉള്ളതിനാൽ നോ തലവേദന ! 18 വാട്ട് ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഫോണെത്തുന്നത്. അതിവേഗം ചാർജാകുമെന്നു മാത്രമല്ല, രാത്രി ‘കുത്തിയിട്ടാൽ’ ഓവർ ഹീറ്റായി അപകടമാകുമെന്ന പേടിയും വേണ്ടാത്ത സംവിധാനമാണുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കളിയാണിത്. 80% ചാർജാകുമ്പോള്‍ ചാർജിങ് നിലയ്ക്കും. പിന്നെ രാവിലെ നമ്മളെപ്പോലെ ഫോണും ഉണർന്ന് ബാക്കി 20% ചാർജ് ചെയ്യും.  

∙ സ്ക്രീൻ, ബോഡി

6,51 ഇഞ്ച് (16.55 സെന്റീമീറ്റര്‍) പഞ്ച് ഹോള്‍ ഡിസ്പ്ലേയാണിതിന്. മികച്ച ക്ലാരിറ്റിയുള്ള എൽസിഡി പാനൽ. ഓട്ടമാറ്റിക് ലൈറ്റ് അഡജസ്റ്റ്മെന്റ്സ് ഉള്ളതിനാൽ കണ്ണിന് ആയാസം കുറയും. പ്രത്യേകമായ ഐ കംഫർട്ട് മോഡും തിരഞ്ഞെടുക്കാം. വളരെ സ്ലീക് ആയ ബോഡി. ഐപിഎക്സ്4 വാട്ടർ പ്രൂഫ് റേറ്റിങ്ങാണുള്ളത്. 192 ഗ്രാം ഭാരം, 8.4 മില്ലിമീറ്റർ കനം. കയ്യിൽ വളരെ സേഫ് ആയി ഒതുങ്ങിയിരിക്കും.  

opp-a54-camera-photo2
ഓപ്പോ എ54ൽ പകർത്തിയ ചിത്രം

∙ ക്യാമറ

ക്യാമറക്കാര്യത്തിലേക്കു വരുമ്പോൾ 16 മെഗാപിക്സൽ മുന്‍ ക്യാമറയും പിന്നില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ട്രിപ്പിൾ ക്യാമറയുമാണ്. 13 എംപി മെയിന്‍ ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി ബൊക്കെ ക്യാമറയുമാണ്. മികച്ച ഫോട്ടോകളാണ് വിവിധ മോഡുകളില്‍ ലഭിക്കുന്നത്. 1080പി–30ഫ്രെയിംസ് െപർ സെക്കൻ്ഡ് ആണ് മികച്ച വിഡിയോ മോഡ്. സൂം, സ്ലോമ‍ോഷൻ വിഡിയോ എടുക്കാം. മുൻ ക്യാമറയിലെ വിഡിയോചിത്രീകരണത്തിൽ ഈ സൗകര്യം കിട്ടില്ല.

∙ ബ്രെയിൻ

ആൻ‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് ആണ് എ54ന്. മീഡിയടെക് ഒക്ടാകോർ പ്രോസസർ. മികച്ച റാം ശേഷി കൂടിയാകുമ്പോള്‍ സാധാരണ ഉപയോഗത്തിലെ മൾട്ടി ടാസ്കിങ്ങും ഗെയിമിങ്ങുമൊന്നും ഒട്ടും കോംപ്രമൈസ് ചെയ്യാതെ നടത്താനാകും.  

ഫെയ്സ് റെകഗ്‌നിഷന്‍, സൈഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. ക്രിസ്റ്റല്‍ ബ്ലാക്ക്, സ്റ്റാറി ബ്ലൂ, മൂണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് എ54 ലഭ്യമാക്കിയിരിക്കുന്നത്.  

opp-a54-camera-photo
ഓപ്പോ എ54ൽ പകർത്തിയ ചിത്രം

∙ വില

4 ജിബിറാം 64 ജിബി റോം –13,490 രൂപ, 4 ജിബി റാം 128 ജിബി റോം 14,490 രൂപ, 6 ജിബി റാം 128 ജിബി റോം 15,990 രൂപ.

ഒരുപാട് കാശ് വലിച്ചെറിയാതെ ഒരു കൊള്ളാവുന്ന 4ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എ54 മികച്ച ഓപ്ഷൻ തന്നെ.

English Summary: Oppo A54 budget smartphone unboxing video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA