വിവോ എക്സ് 60ടി പ്രോ പ്ലസ് പുറത്തിറങ്ങി, പുത്തൻ ഫീച്ചറുകൾ, പിന്നിൽ 4 ക്യാമറകൾ

vivo-x60t-pro
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. വിവോ എക്സ് 60 ടി പ്രോ പ്ലസ് എന്ന ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. നേരത്തെ തന്നെ മികച്ച സ്വീകാര്യത നേടിയ എക്സ് 60 സീരീസ് ഫോണുകളിലെ ഏറ്റവും പുതിയ മോഡൽ കൂടിയാണിത്. വിവോ എക്സ് 60 കർവ്ഡ് സ്ക്രീൻ പതിപ്പ്, എക്സ് 60 ടി, എക്സ് 60 പ്രോ പ്ലസ്, എക്സ് 60 പ്രോ, എക്സ് 60 എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്.

വിവോ എക്സ് 60 ടി പ്രോ പ്ലസിന് 6.56 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 1300 നിറ്റ്സ് ബ്രൈറ്റ്നസ്, 1080x2376 പിക്‌സൽ ഫുൾ എച്ച്ഡി പ്ലസ് റെസലൂഷൻ എന്നിവയാണ് ചില പ്രധാന ഫീച്ചറുകൾ. എഫ് / 1.57 ലെൻസുള്ള 50 മെഗാപിക്സൽ ജിഎൻ 1 സെൻസർ, എഫ് / 2.2 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 598 സെൻസർ, എഫ് / 1.98 ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, എഫ് / 3.4 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് എക്സ് 60 ടി പ്രോ പ്ലസ് ഓഫർ ചെയ്യുന്നത്. മുൻവശത്ത്, എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറയും കാണാം.

വിവോ എക്സ് 60 ടി പ്രോ പ്ലസിന്റെ ഏറ്റവും വലിയ ശേഷി സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് തന്നെയാണ്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും 55 ഡബ്ല്യു ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4200 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. ഫുൾചാർജ് ചെയ്താൽ 12.7 മണിക്കൂർ വരെ കോൾ ചെയ്യാം. 276 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കും. ഹാൻഡ്‌സെറ്റിനായി രണ്ട് വ്യത്യസ്ത സ്റ്റോറേജ്, റാം ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. 8 ജിബി/128 ജിബി, 12 ജിബി/ 256 ജിബി എന്നിവയാണ് രണ്ട് വേരിയന്റുകൾ. എന്നാൽ, ഈ ഹാൻഡ്സെറ്റിൽ വിപുലീകരിക്കാവുന്ന സ്റ്റോറേജ് സംവിധാനം ഇല്ല.

5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ജിപിഎസ്, എൻ‌എഫ്‌സി, ബ്ലൂടൂത്ത് വി 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് വിവോ എക്സ് 60 ടി പ്രോ പ്ലസിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഓൺ‌ബോർഡ് സെൻസറുകളിൽ കളർ ടെമ്പറേച്ചർ സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, ലേസർ-ഫോക്കസിങ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാൻഡ്സെറ്റിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റി 4999 യുവാൻ (ഏകദേശം 57,00 രൂപ) ആണ് വില. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 5,999 യുവാനുമാണ് (ഏകദേശം 69,000 രൂപ) വില.

English Summary: Vivo X60t Pro+ launched with Snapdragon 888 SoC and 120Hz display

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS