ADVERTISEMENT

ഇന്ത്യയിലെത്തും മുൻപേ സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി നടൻ മോഹൻലാൽ. ഇന്ത്യയിൽ ഫോള്‍ഡ് 3 യുടെ ഔദ്യോഗിക അവതരണം ഈ മാസം പത്തിനാണ്. ഇന്ത്യയിൽ നേരത്തെ തന്നെ പ്രീബുക്കിങ് തുടങ്ങിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോൾഡ് 3യുടെ മുഖ്യ ഫീച്ചറുകള്‍.

മടക്കാവുന്ന ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ സാംസങ് മറ്റു കമ്പനികളേക്കാള്‍ എന്നും ഒരുപടി മുന്നിലാണ്. സെഡ് ഫോള്‍ഡ് 3 5ജി, സെഡ് ഫ്‌ളിപ് 3 5ജി എന്നീ രണ്ടു മോഡലുകളാണ് രാജ്യാന്തര വിപണിയിൽ പുറത്തിറക്കിയത്. ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്‌ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്.

ഫോള്‍ഡ് 3യ്ക്ക് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഏറ്റവും കരുത്തുറ്റ മോഡലുകള്‍ക്കൊപ്പമോ മുന്നിലോ ആണ് സ്ഥാനമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഫാന്റം സില്‍വറാണ് മോഹൻലാൽ സ്വന്തമാക്കിയത്. ഈ കളർ വേരിയന്റ് ഇന്ത്യയിൽ പ്രീബുക്കിങ്ങിൽ ലഭ്യമല്ല.

സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് മുഖ്യ ഫീച്ചറുകള്‍. ഫോണിന് മടങ്ങിയിരിക്കുമ്പോള്‍ 6.2-ഇഞ്ച് ഡിസ്‌പ്ലെയും തുറക്കുമ്പോള്‍ 7.6-ഇഞ്ച് വലുപ്പത്തിലുള്ള ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലെയുമാണ്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് 12 എംപി സെന്‍സറുകള്‍. എച്ഡിആര്‍ 10 പ്ലസ് വിഡിയോ റെക്കോഡിങ് ആണ് പ്രധാന ഫീച്ചറുകളിലൊന്ന്.

English Summary: Before launching in India actor Mohanlal has acquired Samsung galaxy Z Fold 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com