ADVERTISEMENT

സെപ്റ്റംബർ 14 ന് അവതരിപ്പിക്കാനിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോൺ 13 സീരീസിന്റെ വിവരങ്ങൾ പുറത്തായി. യുക്രേനിയൻ റീട്ടെയിലറാണ് ഔദ്യോഗിക ലോഞ്ചിന് മുൻപേ ഐഫോൺ 13 ന്റെ ചില വിവരങ്ങൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തത്. 

യുക്രേനിയൻ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ കെടിസിയാണ് ഐഫോൺ 13 മോഡലുകളുടെ നിറവും സ്റ്റോറേജ് കോൺഫിഗറേഷനുകളും പ്രദർശിപ്പിച്ചത്. കറുപ്പ്, നീല, പർപ്പിൾ, പിങ്ക്, വെള്ള, ചുവപ്പ് എന്നിങ്ങനെ ആറ് കളർ വേരിയന്റുകളിൽ ആപ്പിൾ ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ പുറത്തിറക്കുമെന്നാണ് വെബ്സൈറ്റിൽ കാണിച്ചിരുന്നത്.

വെബ്സൈറ്റിലെ റിപ്പോർട്ട് പ്രകാരം ഐഫോൺ 13 മിനി 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമായാണ് വരുന്നത്. ഐഫോൺ 13 മോഡൽ 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും അവതരിപ്പിക്കും. ഐഫോൺ 13 പ്രോയും 13 പ്രോ മാക്സും ബ്ലാക്ക്, സിൽവർ, ഗോൾഡ്, ബ്രോ‍ൻസ് എന്നിങ്ങനെ നാല് നിറങ്ങളിൽ പുറത്തിറക്കും.

ഐഫോൺ 13 പ്രോ 128 ജിബി അല്ലെങ്കിൽ 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും മാക്സ് 256 ജിബി, 512 ജിബി വേരിയന്റുകളിലും വരും. ഫീച്ചറുകളിൽ വലിയ മാറ്റങ്ങളില്ലാതെ ഐഫോൺ 12 മോഡലുകളെ പോലെ തന്നെ ഐഫോൺ 13 സീരീസും അവതരിപ്പിച്ചേക്കാമെന്നാണ് നിരീക്ഷകർ പറയുന്നത്. 

5.4 ഇഞ്ച് ഐഫോൺ 13 മിനി, 6.1 ഇഞ്ച് ഐഫോൺ 13, 6.1 ഇഞ്ച് ഐഫോൺ 13 പ്രോ, 6.7 ഇഞ്ച് ഐഫോൺ 13 പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും സ്ക്രീൻ സൈസ്. ആപ്പിളിന്റെ തന്നെ എ15 ചിപ്പാണ് ഐഫോൺ 13 സീരീസിൽ ഉൾപ്പെടുത്തിയേക്കുക എന്നും പ്രതീക്ഷിക്കുന്നു.

English Summary: iPhone 13 series colour, storage options revealed by Ukranian retailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com