ADVERTISEMENT

ഐഫോണുകള്‍ കഴിഞ്ഞാല്‍ ടെക്‌നോളജി പ്രേമികള്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് സാംസങ്ങിന്റെ പുതിയ ഗ്യാലക്‌സി ശ്രേണിയിലെ മാറ്റങ്ങളാണ്. ഈ വര്‍ഷത്തെ സാംസങ്ങിന്റെ ഏറ്റവും പ്രധാന സീരീസായ ഗ്യാലക്‌സി എസ്22 ല്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്നതിനെ കുറിച്ച് ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ജോണ്‍ പ്രൊസെര്‍ യൂട്യൂബ് ചാനല്‍. 

 

ഗ്യാലക്‌സി എസ് 22 സീരീസ് ഹാൻഡ്സെറ്റുകൾ ഫെബ്രുവരി 8 ന് രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രീ-ഓർഡറുകൾ അതേ തിയതിയിൽ ആരംഭിക്കും, പുതിയ ഹാൻഡ്സെറ്റുകൾ ഫെബ്രുവരി 18 മുതൽ വിൽപനയ്‌ക്കും എത്തും. സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇ ലോഞ്ച് തിയതിയും ആദ്യമായി പുറത്തുവിട്ടത് ജോണ്‍ പ്രൊസെര്‍ ആയിരുന്നു. ജനുവരി 5-ന് തുടങ്ങാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (CES) യിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ വന്നേക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

∙ മൂന്ന് പുതിയ സ്മാർട് ഫോണുകൾ

 

സാംസങ് മൂന്ന് പുതിയ സ്മാർട് ഫോണുകൾ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഗ്യാലക്‌സി എസ് 22, എസ് 22 പ്ലസ്, എസ് 22 അൾട്രാ. സാംസങ് ഗ്യാലക്‌സി എസ് 22 അൾട്രാ യുടെ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിൽ ഹോൾ-പഞ്ച് കട്ട്ഔട്ടിനൊപ്പം വളഞ്ഞ ഡിസ്പ്ലേയാണ് കാണുന്നത്.

 

∙ 1800 നിറ്റ്‌സ് ബ്രൈറ്റ്‌നസ്!

 

എസ്22 അള്‍ട്രായ്ക്ക് മുന്‍ വര്‍ഷത്തെ മോഡലിനോട് സമാനത തോന്നുന്ന രൂപകല്‍പന പ്രതീക്ഷിക്കാം. ക്യൂഎച്ഡി പ്ലസ് റെസലൂഷനുള്ള 6.8-ഇഞ്ച് വലുപ്പമുള്ള, 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള ഡിസ്‌പ്ലേ ആയിരിക്കാം ഫോണിന്. എന്നാല്‍, ഏറ്റവും വലിയ മാറ്റം സ്‌ക്രീന്‍ ബ്രൈറ്റ്‌നസിന്റെ കാര്യത്തിലായിരിക്കും. ഏകദേശം 1800 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ആണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ബ്രൈറ്റ്‌നസ് ഉളള സ്‌ക്രീനുകളിലൊന്നായിരിക്കും ഇത്. സ്റ്റാൻഡേർഡ് ഗ്യാലക്‌സി എസ് 22, എസ് 22 പ്ലസ് എന്നിവയ്‌ക്ക് 6.1 ഇഞ്ചിന്റെയും 6.5 ഇഞ്ചിന്റെയും ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. രണ്ടിനും 120Hz വരെയുള്ള റിഫ്രഷ് റെയ്റ്റും ഉണ്ടായിരിക്കും.

 

∙ നാലു ക്യാമറകള്‍, സെല്‍ഫി ക്യാമറയ്ക്ക് 40 എംപി റെസലൂഷന്‍

 

നാലു ക്യാമറകള്‍ അടങ്ങുന്നതായിരിക്കും പിന്‍ ക്യാമറാ സെറ്റ്-അപ്പ്. പ്രധാന ക്യാമറയ്ക്ക് 108 എംപി ആയിരിക്കും റെസലൂഷന്‍. 12 എംപി അള്‍ട്രാ വൈഡ്, രണ്ടു 10 എംപി ടെലി ലെന്‍സുകളുമായിരിക്കും ഉണ്ടാകുക. ഇവയില്‍ ഒരു ടെലി ലെന്‍സിന് 3 എക്‌സ് സൂം ആണെങ്കില്‍ മറ്റൊന്നിന് 10 എക്‌സ് സൂം ആയിരിക്കാം. സെല്‍ഫി ക്യാമറയ്ക്ക് 40 എംപി ആയിരിക്കും റെസലൂഷന്‍. 

 

∙ സ്‌നാപ്ഡ്രാഗണ്‍ 898 പ്രോസസര്‍

 

എസ്-പെന്‍ സപ്പോര്‍ട്ടാണ് മറ്റൊരു ഫീച്ചര്‍. യുഎസ്ബി-സി ചാര്‍ജിങ് പോര്‍ട്ട്, 5000 എംഎഎച് ബാറ്ററി, 45-വാട്ട് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 898 പ്രോസസര്‍ അല്ലെങ്കില്‍ എക്‌സിനോസ് 2200 ചിപ്പ് ഇവയിലേതെങ്കിലും ഒന്നായിരിക്കും ഫോണിന് ശക്തി പകരുക.

 

English Summary: Samsung Galaxy S22 series launch date leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com