ADVERTISEMENT

ഗൂഗിള്‍ പിക്‌സല്‍ 3 മുതല്‍ പിക്‌സല്‍ 5 വരെയുള്ള മിക്ക ഫോണുകളുടെയും ഉടമകള്‍ക്ക് അവ ഉപയോഗിച്ച് ഹൃദയമിടിപ്പിന്റെ അനുപാതം പരിശോധിക്കാന്‍ സാധിക്കും. ഈ ഫീച്ചര്‍ ഈ വര്‍ഷം ഇറക്കിയ പിക്‌സല്‍ 6 മോഡലുകള്‍ക്ക് ഇല്ലായിരുന്നു. എന്നാല്‍, അതും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ് കമ്പനി എന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിള്‍ ഫിറ്റ് ആപ്പ് വഴിയാണ് ഹൃദയമിടിപ്പും ശ്വസന നിരക്കും പരിശോധിക്കാനാകുക. പിക്‌സല്‍ 6ന് ഹൃദയമിടിപ്പു പരിശോധിക്കാനുള്ള സെന്‍സറൊന്നും ഇല്ല. പകരം ഉപയോക്താക്കള്‍ പിന്നിലെ ക്യാമറയില്‍ കൈവിരല്‍ വയ്ക്കുകയാണ് ചെയ്യേണ്ടത്. എങ്ങനെയാണ് കൈവിരല്‍ വയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഫോണ്‍ നല്‍കിക്കൊണ്ടിരിക്കും. നല്ല വെളിച്ചമുള്ള സ്ഥലത്തേക്ക് നീങ്ങാനും ഫോൺ ഉടമയോട് ആവശ്യപ്പെടും. 

പിക്‌സല്‍ ഫോണ്‍ ഉടമകള്‍ ഗൂഗിള്‍ ഫിറ്റ് ആപ്പ് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്തെങ്കില്‍ അവ വീണ്ടും ഇന്‍സ്‌റ്റാള്‍ ചെയ്തു വേണം ശ്രമിക്കാന്‍. പഴയ പിക്‌സല്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഫിറ്റ് ആപ്പ് അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും അപ്‌ഡേറ്റു ചെയ്തുനോക്കുക. തുടര്‍ന്ന് ഗൂഗിള്‍ ഫിറ്റ് ആപ്പ് തുറന്ന് താഴേക്കു സ്‌ക്രോള്‍ ചെയ്യുമ്പോള്‍ 'ചെക്ക് യുവര്‍ ഹാര്‍ട്ട് റേറ്റ്' എന്ന് കാണാം. ഇവിടെ ഗെറ്റ് സ്റ്റാര്‍ട്ടഡില്‍ ക്ലിക്കു ചെയ്യുക. ക്യാമറ ഉപയോഗിക്കാനുള്ള അനുമതി ഫിറ്റ് ആപ്പിന് നല്‍കണം. പിന്‍ക്യാമറയില്‍ ചൂണ്ടുവിരല്‍ വയ്ക്കുന്നതായിരിക്കും ഉചിതമെന്നു പറയുന്നു. പിന്നെ, ആപ്പിന്റെ നിര്‍ദേശം അനുസരിച്ച് വിരല്‍ ചലിപ്പിക്കുക. റീഡിങ് 100 എത്തിക്കഴിയുമ്പോള്‍ ഹാര്‍ട്ട് റേറ്റ് എത്രയാണെന് ഫോണ്‍ പറയും. ഇത് രേഖപ്പെടുത്തി വയ്ക്കുകയോ, അപ്പോള്‍ത്തന്നെ ഡിലീറ്റു ചെയ്യുകയോ ആകാം.

അതേസമയം, ഗൂഗിളിന്റെ സ്‌മാർട് ഫോണുകളിലൊന്നും നിങ്ങളുടെ ഹൃദയമിടിപ്പ് നേറ്റീവ് ആയി ട്രാക്ക് ചെയ്യാൻ കഴിയുന്ന ബിൽറ്റ്-ഇൻ ഹാർഡ്‌വെയർ ഇല്ല. പകരം, റേറ്റിങ് നൽകുന്നതിന് നിങ്ങളുടെ വിരലിന്റെ നിറത്തിലുള്ള മാറ്റങ്ങൾ എടുക്കാൻ ഫോണിലെ ക്യാമറയാണ് ഉപയോഗിക്കുന്നത്.

English Summary: Google Pixel 6 gets camera-based heart and respiratory rate tracking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com