ADVERTISEMENT

മോട്ടറോളയുടെ മിതമായ വിലയ്ക്ക് ലഭിക്കുന്ന മറ്റൊരു 5ജി സ്മാർട് ഫോൺ മോട്ടോ ജി71 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ 5ജി ബാൻഡുകൾക്കുമുള്ള പിന്തുണ ലഭിക്കുന്നതായിരിക്കും ഈ ഫോൺ. ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത സ്‌നാപ്ഡ്രാഗൺ 650 പ്രോസസർ, 50 മെഗാപിക്സൽ ക്വാഡ് ഫങ്ഷൻ ക്യാമറ സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

 

മോട്ടോ ജി71 5ജിയുടെ ഒരേയൊരു സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് വില. നെപ്ട്യൂൺ ഗ്രീൻ, ആർട്ടിക് ബ്ലൂ നിറങ്ങളിലാണ് ഇത് വരുന്നത്. ഫോണിന്റെ ആദ്യ വിൽപന ജനുവരി 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ നടക്കും. ലോഞ്ച് ഓഫറുകളെക്കുറിച്ച് മോട്ടറോള ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഫ്ലിപ്കാർട്ടിന്റെ റിപ്പബ്ലിക് ദിന വിൽപ്പനയിൽ ഫോണിന് ബാങ്ക് ഓഫറുകൾ ലഭിച്ചേക്കാം.

 

മോട്ടറോളയുടെ പുതിയ മോട്ടോ ജി71 5ജി കണക്റ്റിവിറ്റിയുള്ള മറ്റൊരു താങ്ങാനാവുന്ന ഫോണാണ്. കൂടാതെ ഇന്ത്യയിൽ ആദ്യമായി ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് മോട്ടറോളം അവകാശപ്പെടുന്നു. ഇതൊരു 5ജി പ്രോസസറാണ്. കൂടാതെ പതിമൂന്ന് 5ജി ബാൻഡുകൾക്ക് പിന്തുണ നൽകുന്നുമുണ്ട്. ആൻഡ്രോയിഡ് 11 സോഫ്‌റ്റ്‌വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

 

മോട്ടോ ജി71 5ജി 975MHz വരെ ജിപിയും വേഗമുള്ള ക്യുസി അഡ്രിനോ 619 6nm ജിപിയു ആർക്കിടെക്ചർ ആണ് ഉപയോഗിക്കുന്നത്. മോട്ടോ ജി71 5ജിയിൽ 6ജിബി റാമും 2ജിബി റാം ബൂസ്റ്റ് ഫീച്ചറും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്നതാണ്.

 

പഞ്ച്-ഹോൾ ഡിസൈനോടുകൂടിയ 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകുന്നത്. ഇതിന് 700 നിറ്റ്‌സ് ബ്രൈറ്റ്നസും 409 പിപിഐ പിക്‌സൽ സാന്ദ്രതയുമുണ്ട്. മോട്ടോ ജി71 5ജിയുടെ പിൻവശത്ത് ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 8 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും ലഭിക്കും. കൂടെ മാക്രോ വിഷൻ ക്യാമറയും ഉണ്ട്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

മോട്ടോ ജി71 5ജിയിൽ 5000 എംഎഎച്ച് ആണ് ബാറ്ററി. ഇത് ഫാസ്റ്റ് ചാർജിങ്ങിനായി 33W ടർബോപവർ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു. വെള്ളം, പൊടിപടലങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി ഫോണിന് IP52 സർട്ടിഫിക്കേഷനുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി–സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

 

English Summary: Motorola Moto G71 5G launched with Snapdragon 695 chip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com