ADVERTISEMENT

മഹാമാരിക്കും, ആഗോള ചിപ്പ് ദൗര്‍ലഭ്യത്തിനും, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉണ്ടായിരിക്കുന്ന വിലവര്‍ദ്ധനവിനും ഇടയില്‍ നമുക്കൊരു പ്രത്യാശയുടെ കിരണമിതാ റെഡ്മി നോട്ട് 11 പ്രോ സീരിസിന്റെ രൂപത്തില്‍ എത്തുന്നു.

റെഡ്മി നോട്ട് സീരിസ് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ സീരിസുകളിലൊന്നാണ്. ലോകമെമ്പാടുമായി 240 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് ഈ സീരിസില്‍ ഇതുവരെ വിറ്റുപോയിരിക്കുന്നത്. ഇവയില്‍ 67 ദശലക്ഷവും ഇന്ത്യയിലാണ്. (കടപ്പാട്: ഷഓമി ഡേറ്റാ സെന്റര്‍).

ഉജ്വലമായ ഫീച്ചറുകള്‍ സത്യസന്ധമായ വിലയില്‍ വിറ്റാണ് റെഡ്മി പേരെടുത്തതെങ്കില്‍, പുതിയ റെഡ്മി 11 പ്രോ സീരിസില്‍ കമ്പനി പലപടി മുന്നിലെത്തുകയാണ്. പ്രൊ ഗ്രേഡ് 108എംപി പ്രധാന ക്യാമറ, 120ഹെട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, പ്രൊ ഗ്രേഡ് 67w ചാര്‍ജിങ്, യഥാര്‍ഥ ഗ്ലോബല്‍ 7 5ജി ബാന്‍ഡ് സപ്പോര്‍ട്ട് തുടങ്ങിയവ അടക്കമാണ് പുതിയ സീരിസ് മാര്‍ക്കറ്റിലെത്തുന്നത്.

ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ മാത്രം കാണുന്ന ഇത്തരം ഫീച്ചറുകളോടെ റെഡ്മി നോട്ട് 11 സീരിസ് വഴി മാര്‍ക്കറ്റിലെ തങ്ങളുടെ ആധിപത്യം തുടരുമെന്ന കാര്യം ഉറപ്പാക്കിയിരിക്കുകയാണ് കമ്പനി.

വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം 2022ലെ തങ്ങളുടെ ഏറ്റവും വലിയ അവതരണമാണ് ഷഓമി നടത്താന്‍ ഒരുങ്ങുന്നത്. സംശയത്തിന് ഇടനല്‍കാത്ത വിധത്തില്‍, ഓഫ്‌ലൈന്‍ ലൈവ് അവതരണം തന്നെ നടത്തിയാണ് ഈ അഭിമാന ഫോണ്‍ അനാവരണം ചെയ്യുക. 

Redmi-Note-11-Pro-1

ഇത് ഈ വര്‍ഷം കമ്പനി സംഘടിപ്പിക്കുന്ന ആദ്യത്തെ ഇത്തരത്തിലുള്ള ലോഞ്ചാണ്. ഈ മെഗാ ഇവന്റിന്റെ ലൈവ് 2022 മാര്‍ച്ച് 9ന് ഉച്ചയ്ക്ക് 12 മണി മുതല്‍ കാണാം.

English Summary: Redmi Note 11 Pro Series Roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com