20,000 രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വിൽപനയുള്ള ഫോൺ അവതരിപ്പിച്ച് റെഡ്മി; എങ്ങനെ സ്വന്തമാക്കാം?

redmi-note-11-pro-6
SHARE

സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തെ മുഴുവന്‍ അടക്കിവാഴാന്‍ പറ്റിയ ഒരു ഫോണിറക്കി ഞെട്ടിച്ചിരിക്കുകയാണ് റെഡ്മി. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളുമായി എത്തിയ Redmi Note 11 Pro സീരിസ് മറ്റൊരു അട്ടിമറി കൂടെ കാഴ്ചവച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഈ വിഭാഗത്തിലെ മുടിചൂടാമന്നന്മാരായി റെഡ്മി വിലസുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ഫോണിലുടനീളം കാണാം. 

പുതുപുത്തന്‍ Redmi Note 11 Pro സീരിസിന് വിശാലമായ 6.67-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള അമോലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. സ്‌ക്രീനിന് 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉണ്ട്. ഏതു വെളിച്ചത്തിലും സ്‌ക്രീന്‍ സ്പഷ്ടത ഉറപ്പാക്കാനായി 1200 ഹെട്‌സ് പീക് റിഫ്രെഷ് റെയ്റ്റ് ഉണ്ട്. ഡിസിഐ-പി3 കളര്‍ ഗമട്ട്, 360ഹെട്‌സ് ടച്ച് സാംപ്‌ളിങ് റെയ്റ്റ് തുടങ്ങിയവയും ഉണ്ട്. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് 5 ഉപയോഗിച്ച് ഒരു അധിക സംരക്ഷണപാളിയും ഒരുക്കിയിരിക്കുന്നു.

Redmi-Note-11-Pro-1

പിന്നിലെ ക്വാഡ് ക്യാമറാ സിസ്റ്റത്തിലെ കേമന്‍ അതിലെ 108എംപി പ്രോ ഗ്രേഡ് ക്യാമറാ സെന്‍സര്‍ തന്നെയാണ്. ഇത്തരത്തിലുള്ള ക്യാമറാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന Redmi Note 11 Pro കളി മാറ്റിയില്ലെങ്കിലല്ലെ അദ്ഭുതമുള്ളൂ. 

ഇത്തരം ഫീച്ചറുകള്‍ ഉള്ളതിനാല്‍ മധ്യനിര സ്മാര്‍ട്ട്‌ഫോണുകളിലെ ചക്രവര്‍ത്തിയായി വിലസും Redmi Note 11 Pro എന്ന കാര്യം ഉറപ്പാണ്.

സത്യസന്ധമായ വിലയിടലിന്റെ കാര്യത്തില്‍ നിസ്തുലമായ ഒരു സ്ഥാനമാണ് റെഡ്മി നോട്ട് സീരിസിന് എക്കാലത്തും ഉണ്ടായിരുന്നത്. മികച്ച ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും ഒട്ടും അധികമെന്നു തോന്നിപ്പിക്കാത്ത വിലയുമാണ് ഈ സീരിസിനെ എക്കാലത്തും അത്യാകര്‍ഷകമാക്കിയിരുന്നത്. Redmi Note 11 Pro യുടെ അവതരണത്തോടെ ഇന്ത്യന്‍ ടെ്കനോളജി മേഖലയിലെ ഒരു പുത്തന്‍ പുലരിക്കു സാക്ഷ്യംവഹിക്കാന്‍ നിങ്ങള്‍ക്കും സാധിക്കും.

വില

Redmi Note 11 Pro  - വില 17,999 രൂപ മുതൽ

Redmi Note 11 Pro+ 5G -  വില 19,999 രൂപ മുതൽ

English Summary: Redmi Note 11 Pro price and Details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞങ്ങള്‍ക്ക് പറയാനുള്ളത് ഫിലിം ചേംബർ കേള്‍ക്കും എന്നാണ് പ്രതീക്ഷ

MORE VIDEOS