മിതമായ വിലയ്ക്ക് മികച്ചൊരു ഫോൺ: ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ ഇന്ത്യയിലെത്തി

infinix-hot-12-play
SHARE

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ ഇന്ത്യയിലെത്തി. മേയ് 30ന് ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപന. മിതമായ നിരക്കിൽ മികച്ചൊരു ഫോൺ ആണ് ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും പിന്തുണയ്‌ക്കുന്ന ഒരു വേരിയന്റിൽ മാത്രമാണ് ഇൻഫിനിക്‌സ് ഹോട്ട് 12 പ്ലേ പുറത്തിറക്കിയിരിക്കുന്നത്. 8,499 രൂപയാണ് വില. ഡേലൈറ്റ് ഗ്രീൻ, ഹൊറൈസൺ ബ്ലൂ, റേസിങ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

ഇൻഫിനിക്സ് ഹോട്ട് 11 പ്ലേയുടെ പരിഷ്കരിച്ച പതിപ്പാണ് ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ. 6.82-ഇഞ്ച് ഡിസ്‌പ്ലേ, 90hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഈ ഫോൺ ആദ്യമായി അവതരിപ്പിച്ചത് തയ്‌ലൻഡിലായിരുന്നു.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേയിൽ 6.82 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി ഡിസ്‌പ്ലേ ആണുള്ളത്. 720 x 1612 പിക്സൽ സ്‌ക്രീൻ റെസലൂഷൻ, 90Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റ്, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്. മാലി ജി52 ജിപിയു, 4ജിബി റാം, 64ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ യുണിസോക് ടി610 ആണ് പ്രോസസർ. പുതിയ ഇൻഫിനിക്‌സ് സ്‌മാർട് ഫോണിൽ 3 ജിബി വരെ വെർച്വൽ റാമിനുള്ള പിന്തുണയുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ബാറ്ററി ശേഷിയാണ്. ബോക്‌സിൽ 18W ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ്. ആൻഡ്രോയിഡ് 1 ഔട്ട് ഓഫ് ബോക്‌സ് അടിസ്ഥാനമാക്കിയുള്ള XOS 10 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേയിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ഡെപ്ത് ലെൻസും എഐ ലെൻസും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ ഉൾപ്പെടുന്നു. മുൻവശത്ത് സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഷൂട്ടർ ഉൾപ്പെടുന്നു. ഫ്രണ്ട് സെൻസർ ഹോൾ പഞ്ച് ഡിസ്പ്ലേയ്ക്കുള്ളിൽ ഇരിക്കുന്നു. ഡ്യുവൽ നാനോ സിം സ്ലോട്ട്, ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ, ഡിടിഎസ് സറൗണ്ട് സൗണ്ട് എന്നിവ സ്മാർട് ഫോണിന്റെ മറ്റ് ചില ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

English Summary: Infinix Hot 12 Play launched in India under Rs 10,000: Specs, price

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA