ADVERTISEMENT

ഇന്ത്യ ഉൾപ്പെടെയുള്ള വിപണികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോഡക്ട് ആണ് നതിങ് ഫോൺ (1) ( Nothing Phone– 1). പുതിയ ഫോൺ ജൂലൈ 12ന് ആഗോളതലത്തിൽ അവതരിപ്പിക്കും. കമ്പനിയുടെ ആദ്യ സ്‌മാർട് ഫോൺ കൂടിയാണിത്. ലോഞ്ച് ചെയ്‌ത് ഉടൻ തന്നെ ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ സാധിക്കും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ പ്രധാന ഫീച്ചറുകൾ കമ്പനി പുറത്തുവിടാൻ തുടങ്ങിയിട്ടുണ്ട്.

 

സുതാര്യമായ ബാക്ക് പാനലിന് (അകത്തെ ഭാഗങ്ങളെല്ലാം പുറത്തേക്ക് തെളിഞ്ഞ് കാണാം) ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. യൂട്യൂബർ മാർക്വസ് ബ്രൗൺലി അപ്‌ലോഡ് ചെയ്‌ത നതിങ് ഫോൺ (1)ന്റെ വിഡിയോയാണ് പുതിയ ചർച്ചകൾക്ക് പിന്നിൽ.

 

സുതാര്യമായ പിൻഭാഗം കൂടാതെ ഒന്നിലധികം നോട്ടിഫിക്കേഷൻ സ്ട്രിപ്പുകളും നതിങ് ഫോൺ (1) അവതരിപ്പിക്കുന്നു. ഇത് 900ലധികം എൽഇഡികൾ അടങ്ങുന്ന ഗ്ലിഫ് ഇന്റർഫേസ് ആണെന്നാണ് റിപ്പോർട്ട്. വിഡിയോയിൽ കാണിക്കുന്നത് പ്രകാരം നോട്ടിഫിക്കേഷൻ കാണിക്കാൻ എല്ലാ സ്ട്രിപ്പുകളും പ്രകാശിക്കുന്നുണ്ട്. ഇതുകൂടാതെ, വയർലെസ് അല്ലെങ്കിൽ റിവേഴ്സ് വയർലെസ് ചാർജിങ് സൂചിപ്പിക്കാൻ സെൻട്രൽ സി ആകൃതിയിലുള്ള സ്ട്രിപ്പ് പ്രകാശിക്കുന്നു. താഴെയുള്ള മറ്റൊരു എൽഇഡി ലൈറ്റ് സ്ട്രിപ്പ് ചാർജങ് പുരോഗതി കാണിക്കാൻ പ്രകാശിക്കുന്നു.

 

എല്ലാ സ്ട്രിപ്പുകളും ഫ്ലാഷ് ലൈറ്റായി പ്രവർത്തിക്കും. കോൾ വരുമ്പോൾ, റിങ്ടോൺ സമയത്ത് എല്ലാ സ്ട്രിപ്പുകളും ഫ്ലാഷ് ചെയ്യുമെന്നും വിഡിയോ വെളിപ്പെടുത്തുന്നു. നതിങ് ഫോൺ (1)ൽ ഒരു ചുവന്ന എൽഇഡിയും ഉണ്ട്. ഇത് വിഡിയോ റെക്കോർഡ് ചെയ്യുമ്പോൾ പ്രകാശിക്കുന്നു.

 

ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് കാണുന്നത്. സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലാണ് കട്ടൗട്ട്. നതിങ് ഫോൺ (1) ഡിസ്‌പ്ലേയ്‌ക്ക് ചുറ്റും വളരെ നേർത്ത ബെസലുകളുമായാണ് വരുന്നത്. സ്‌നാപ്ഡ്രാഗൺ പ്രോസസറുമായി ഫോൺ 1 വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതിനു പിന്നിൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണവും ഉണ്ടാകും. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള നതിങ് ഒഎസ് ആയിരിക്കും ഫോണിൽ പ്രവർത്തിക്കുക.

 

English Summary: Nothing Phone (1) video shows how the notification LEDs will work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com