15,000 എംഎഎച്ച് ബാറ്ററിയുമായി ഹോത്വാവ് ഡബ്ല്യു10 പുറത്തിറക്കി

hotwav-w10
SHARE

വാട്ടർ റെസിസ്റ്റന്റ് ഡിസൈനുള്ള ഹോത്വാവ് ഡബ്ല്യു10 (Hotwav W10) സ്മാർട് ഫോൺ ജൂൺ 24ന് പുറത്തിറക്കി. 15,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഫോണിന് 1,200 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഫോണ്‍ ജൂൺ 27 മുതൽ വിൽപനയ്‌ക്കെത്തും.

ഹോത്വാവ് ഡബ്ല്യു10 ജൂൺ 27 മുതൽ ജൂലൈ 1 വരെ ആലിഎക്സ്പ്രസിൽ (AliExpress) 99.99 ഡോളറിന് (ഏകദേശം 8,000 രൂപ) വാങ്ങാൻ ലഭ്യമാകും. പിന്നീട് ഹാൻഡ്സെറ്റിന്റെ വില 139 ഡോളറായി (ഏകദേശം 11,000 രൂപ) ഉയരും. ഗ്രേ, ഓറഞ്ച് നിറങ്ങളിലാണ് ഹോത്വാവ് ഡബ്ല്യു10 വരുന്നത്.

ഈ പരുക്കൻ സ്മാർട് ഫോണിന് എച്ച്ഡി+ (720x1,600 പിക്സലുകൾ) റെസലൂഷനോടുകൂടിയ 6.53 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 4 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജും സഹിതമുള്ള മീഡിയടെക് ഹീലിയോ എ 22 ആണ് പ്രോസസർ. സ്റ്റോറേജ് വിപുലീകരണത്തിനായി 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡുകളും ഇത് പിന്തുണയ്ക്കുന്നു. സ്മാർട് ഫോണിന് 13 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും മുൻവശത്ത് 5 മെഗാപിക്‌സൽ സെൽഫി ഷൂട്ടറും ഉണ്ട്.

ഹോത്വാവ് ഡബ്ല്യു10 ൽ 15,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 28 മണിക്കൂർ തടസ്സമില്ലാത്ത വിഡിയോ പ്ലേ ടൈം നൽകുമെന്ന് അവകാശപ്പെടുന്നു. 18W വയർഡ് ചാർജിങ്, റിവേഴ്സ് ചാർജിങ് പിന്തുണക്കുന്നുണ്ട്. വാട്ടർ റെസിസ്റ്റന്റ് ഡിസൈനിനായി ഐപി68, ഐപി69കെ റേറ്റുചെയ്തിരിക്കുന്നു. ജിപിഎസ്, ഗ്ലോനാസ്, ബെയ്‌ദോ, ഗലീലിയോ എന്നീ നാല് സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഫേസ് അൺലോക്ക്, ഫിംഗർപ്രിന്റ് സെൻസർ എന്നീ ഫീച്ചറുകളും ഉണ്ട്.

English Summary: Hotwav W10 Rugged Smartphone With 15,000mAh Battery Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS